സി​നി​മ​യി​ല​ല്ല! ക​രു​ണാ​പു​ര​ത്തും മാ​മ​ച്ച​നാ​ണു താ​രം
Friday, December 4, 2020 10:35 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​ര​ത്ത് മാ​മ​ച്ച​നാ​ണ് താ​രം. വെ​ള്ളി​മൂ​ങ്ങ സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല, ക​രു​ണാ​പു​ര​ത്തും സ്ഥാ​നാ​ർ​ഥി​യാ​യി ഒ​രു മാ​മ​ച്ച​ൻ ഉ​ണ്ട്. എ​ന്തി​നും ഏ​തി​നും നാ​ട്ടു​കാ​ർ​ക്കൊ​പ്പ​മു​ള്ള ജെ​യ് തോ​മ​സാ​ണ് നാ​ട്ടി​ലെ മാ​മ​ച്ച​ൻ. ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ക​രു​ണാ​പു​രം​കാ​രു​ടെ സ്വ​ന്തം മാ​മ​ച്ച​ന് നൂ​റു​ശ​ത​മാ​നം വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

വെ​ള്ളി​മൂ​ങ്ങ സി​നി​മ ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് ജെ​യ് തോ​മ​സി​ന് മാ​മ​ച്ച​ൻ എ​ന്ന വി​ളി​പ്പേ​ര് ല​ഭി​ച്ച​ത്. സ​മീ​പ ഗ്രാ​മ​മാ​യ ബാ​ല​ൻ​പി​ള്ള​സി​റ്റി​യി​ൽ ഒ​രു സം​സ്കാ​ര ച​ട​ങ്ങി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തോ​ടെ​യാ​ണ് ജെ​യ് നാ​ട്ടു​കാ​രു​ടെ മാ​മ​ച്ച​നാ​യി മാ​റി​യ​ത്. സം​സ്കാ​ര ച​ട​ങ്ങി​ൽ റീ​ത്തു​മാ​യെ​ത്തി​യ രാ​ഷ്ട്രീ​യ നേ​താ​വ് ഫോ​ണ്‍ വ​ന്ന​പ്പോ​ൾ റീ​ത്ത് ജെ​യി​യെ ഏ​ൽ​പി​ച്ചു. നേ​താ​വ് ഫോ​ണ്‍ വി​ളി​ച്ച് തി​രി​കെ എ​ത്തി​യ​പ്പോ​ഴേ​ക്കും ജെ​യ് മൃ​ത​ദേ​ഹ​ത്തി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ച​ശേ​ഷം നി​ർ​വി​കാ​ര​നാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നും പ​റ​യാ​നാ​കാ​തെ നേ​താ​വും മ​ട​ങ്ങി. അ​ന്നു മു​ത​ലാ​ണ് ക​രു​ണാ​പു​ര​ത്ത് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ മാ​മ​ച്ച​ൻ എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്. കൊ​ച്ചു​കു​ട്ടി​ക​ൾ​പോ​ലും ജെ​യി​യെ മാ​മ​ച്ച​ൻ എ​ന്നേ വി​ളി​ക്കൂ.

ക​രു​ണാ​പു​രം​കാ​രു​ടെ മാ​മ​ച്ച​ൻ മു​ഴു​വ​ൻ സ​മ​യ​വും പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ്. നാ​ട്ടു​കാ​രു​ടെ ഏ​താ​വ​ശ്യ​ത്തി​നും ഓ​ടി​യെ​ത്തും. ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​മ​ച്ച​ൻ എ​ത്തി​യ​തോ​ടെ കു​ട്ടി​ക​ളും ആ​വേ​ശ​ത്തി​ലാ​ണ്. ആ​ദ്യ​മൊ​ക്കെ മാ​മ​ച്ച​ൻ എ​ന്ന വി​ളി​പ്പേ​ര് അ​രോ​ച​ക​മാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ആ ​വി​ളി ത​നി​ക്കും പ്രി​യ​ങ്ക​ര​മാ​യെ​ന്ന് ജെ​യ് പ​റ​യു​ന്നു.

അ​വി​വാ​ഹി​ത​നാ​ണ് ജെ​യ്. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ൽ സി​നി​മ​യി​ലെ മാ​മ​ച്ച​ന്‍റെ അ​തേ മ​റു​പ​ടി​യാ​ണ് ജെ​യി​ക്കും "പ​റ്റി​യൊ​രെ​ണ്ണ​ത്തി​നെ കി​ട്ടി​യാ​ൽ ദേ ​ദി​പ്പ കെ​ട്ടും, അ​താ അ​വ​സ്ഥ’