പ​ണി​യും പ്ര​ചാ​ര​ണ​വും മു​ട​ക്കാ​തെ ഒ​രു സ്ഥാ​നാ​ർ​ഥി
Saturday, December 5, 2020 10:17 PM IST
രാ​ജാ​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്പോ​ഴും ഏ​റ്റെ​ടു​ത്ത ജോ​ലി​ക്ക് മു​ട​ക്കം വ​രു​ത്താ​ത്തൊ​രു സ്ഥാ​നാ​ർ​ഥി​യു​ണ്ട് രാ​ജാ​ക്കാ​ട്ട്. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന അം​ബി​ക ഷാ​ജി​യാ​ണ് ക​ക്ഷി.

ഒ​രു കൈ​യി​ൽ പ്ര​ചാ​ര​ണ നോ​ട്ടീ​സു​ക​ളും മ​റു​കൈ​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും അ​ട​ങ്ങു​ന്ന തു​ണി​സ​ഞ്ചി​യു​മാ​യി രാ​വി​ലെ ഏ​ഴി​ന് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന അം​ബി​ക ഷാ​ജി സ്ഥാ​നാ​ർ​ഥി​മാ​ർ​ക്കി​ട​യി​ൽ അ​ധ്വാ​നി​ക്കു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണ്.

രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അം​ബി​ക തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലും സ്ഥി​ര​മാ​യി ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന പു​ര​യി​ട​ങ്ങ​ളി​ലെ പ​ണി​ക​ൾ​ക്ക് മു​ട​ക്കം വ​രു​ത്തി​യി​ട്ടി​ല്ല. ഏ​ല​ച്ചെ​ടി​ക​ൾ​ക്ക് മ​രു​ന്നു​ത​ളി​യും ക​ള​യെ​ടു​പ്പും കാ​യ് എ​ടു​പ്പു​മെ​ല്ലാം അം​ബി​ക​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​യാ​യ​ശേ​ഷം ഇ​ട​ക്കി​ട​ക്ക് ജോ​ലി​ക്കു പോ​കു​ന്ന അം​ബി​ക തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ന്നു​മു​ത​ൽ മു​ഴു​വ​ൻ സ​മ​യ പ്ര​ചാ​ര​ണ​ത്തി​ലാ​യി​രി​ക്കും.

15 സെ​ന്‍റ് ഭൂ​മി​യും വീ​ടും മാ​ത്രം സ്വ​ന്ത​മാ​യു​ള്ള അം​ബി​ക​യും ഭ​ർ​ത്താ​വ് ഷാ​ജി​യും കൂ​ലി​പ്പ​ണി​ക്ക് പോ​യാ​ണ് കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. മ​ക​ളെ എം​ഫാം വ​രെ പ​ഠി​പ്പി​ച്ചു. മ​ക​നെ ആ​യു​ർ​വേ​ദ ഡോ​ക്ട​റാ​ക്കി. മ​ക്ക​ളെ പ​ഠി​പ്പി​ക്കാ​നും മ​റ്റു ചെ​ല​വു​ക​ൾ​ക്കും പ​ണം ക​ണ്ടെ​ത്തി​യ​തും കൂ​ലി​പ്പ​ണി​ക്കു പോ​യാ​ണ്.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ച​പ്പോ​ൾ അം​ബി​ക അ​ത് വേ​ണ്ടെ​ന്നു വ​ച്ചി​ല്ല. വാ​ർ​ഡി​ലെ എ​ല്ലാ വീ​ട്ടു​കാ​രു​മാ​യും ത​നി​ക്ക് സൗ​ഹൃ​ദ​വും ആ​ത്മ​ബ​ന്ധ​വു​മു​ണ്ടെ​ന്നും അ​ത് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നു​മാ​ണ് അം​ബി​ക​യു​ടെ പ​ക്ഷം.