കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വോ​ട്ട് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു
Saturday, December 5, 2020 10:22 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വോ​ട്ട് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. ജി​ല്ല​യി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്കാ​ണ് ഇ​പ്ര​കാ​രം സ​മ്മ​തി​ദാ​നാ​വ​കാ​ശ​മെ​ന്ന മൗ​ലി​കാ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രു​വി​വ​രം ശേ​ഖ​രി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ടി​നു​ള്ള അ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് ഡി​എ​ച്ച്എ​സി​ൽ​നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.
കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കു​പു​റ​മെ ഓ​രോ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം നി​യ​മി​ച്ച് ഡി​എ​ച്ച്എ​സി​ൽ​നി​ന്നും ഉ​ത്ത​ര​വി​റ​ങ്ങി.
തി​രു​വ​ന്ത​പു​രം, കൊ​ല്ലം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ​നി​ന്നും ഇ​ടു​ക്കി​യി​ലെ​ത്തി ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ പ​ല​രും. ഇ​ടു​ക്കി ജി​ല്ല​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കു​മാ​ണ് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളെ വോ​ട്ടു​ചെ​യ്യി​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ട്.
എ​ന്നാ​ൽ ഇ​വ​രു​ടെ സു​ര​ക്ഷ​ക്കാ​യി രാ​പ​ക​ല​ന്യേ ക​ഷ്ട​പ്പെ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വോ​ട്ടു​ചെ​യ്യാ​നു​ള്ള അ​വ​കാ​ശം​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പോ​സ്റ്റ​ൽ വോ​ട്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ളു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തി​നാ​ൽ അ​ത​തു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സം​വി​ധാ​ന​ത്തി​നു കീ​ഴി​ലു​ള്ള ആ​രോ​ഗ്യ​സ്ഥാ​പ​നം മു​ഴു​വ​ൻ സ​മ​യ​വും ക​ർ​മ​നി​ര​ത​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.
കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മു​ഴു​വ​ൻ സ​മ​യ​വും അ​വി​ടെ​ത​ന്നെ ഡ്യൂ​ട്ടി​യി​ലാ​യി​രി​ക്കും. ഇ​വ​ർ​ക്ക് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.
കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്ലാ​ത്ത ജി​ല്ല​ക​ളി​ലു​ള്ള​വ​രെ ഡ്യൂ​ട്ടി​ക്ക് ക്ര​മീ​ക​രി​ച്ചി​ട്ട് വോ​ട്ടു​ചെ​യ്യാ​നാ​ണ് ഡി​എം​ഒ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.
ഇ​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നാ​ണ് ആ​ര്യോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ടി​ലൂ​ടെ ത​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് കെ​ജി​എം​ഒ​എ ജി​ല്ലാ ക​മ്മി​റ്റി​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.