കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ പ​ള്ളി മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ദേ​വാ​ല​യം പ്ര​ഖ്യാ​പ​നം എ​ട്ടി​ന്
Saturday, December 5, 2020 10:22 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഴ​​യ പ​​ള്ളി​​യെ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ന ദൈ​​വാ​​ല​​യ​​മാ​​യി എ​​ട്ടി​​ന് രാ​​വി​​ലെ 10ന് ​​സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ അ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദ്ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കും. ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന സീ​​റോ മ​​ല​​ബാ​​ർ സി​​ന​​ഡി​​ലാ​​ണ് അ​​ക്ക​​ര​​പ്പ​​ള്ളി​​എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന പ​​ഴ​​യ പ​​ള്ളി​​യെ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യി ഉ​​യ​​ർ​​ത്തി​​യ​​ത്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, മു​​ൻ ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് പ​​ഴ​​യ പ​​ള്ളി​​യു​​ടെ വി​​കാ​​രി​​യാ​​യ ഫാ. ​​വ​​ർ​​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ലി​​നെ ആ​​ർ​​ച്ച് പ്രീ​​സ്റ്റാ​​യി നി​​യ​​മി​​ച്ചു പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ അ​​വ​​സാ​​നി​​ക്കും. േകോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ക. തി​രു​ക്ക​ർ​മ​ങ്ങ​ൾ AKKARAYA MMA.LIVE എ​ന്ന യൂ​ടൂ​ബ് ചാ​ന​ൽ വ​ഴി ഓ​ണ്‍ലൈ​നി​ലൂ​ടെ കാ​ണാ​വു​ന്ന​താ​ണ്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ഭ​​ക്ത​​ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ്ര​​യ​​കേ​​ന്ദ്ര​​മാ​​യ പ​​രി​​ശു​​ദ്ധ​​മാ​​താ​​വി​​ന്‍റെ അ​​ക്ക​​ര​​പ്പ​​ള്ളി എ​​ന്ന പ​​ഴ​​യ​​പ​​ള്ളി. നാ​​നാ ജാ​​തി​​മ​​ത​​സ്ത​​രാ​​യ അ​​നേ​​കാ​​യി​​ര​​ങ്ങ​​ളു​​ടെ ആ​​ത്മീ​​യ​​കേ​​ന്ദ്ര​​മാ​​ണ് നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി പ​​ഴ​​യ​​പ​​ള്ളി. വി​​വി​​ധ ഉ​​ദ്ദി​​ഷ്ട​​കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി ഒ​​ട്ടേ​​റെ മ​​രി​​യ​​ൻ ഭ​​ക്ത​​ർ ഈ ​​പൗ​​രാ​​ണി​​ക ദേ​​വാ​​ല​​യ​​ത്തി​​ലെ​​ത്തു​​ന്നു.

മാ​​ർ​​തോ​​മാ​​ശ്ലീ​​ഹാ സ്ഥാ​​പി​​ച്ച ഏ​​ഴ​​ര​​പ്പ​​ള്ളി​​ക​​ളി​​ലൊ​​ന്നാ​​യ നി​​ല​​യ്ക്ക​​ലി​​ൽ​​നി​​ന്ന് കു​​ടി​​യേ​​റി​​യ​​വ​​രാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​ർ. ശ​​ത്രു​​ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നി​​ല​​യ്ക്ക​​ലി​​ൽ നി​​ന്നും പ​​രി​​ശു​​ദ്ധ അ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വും ക​​ർ​​ത്താ​​വി​​ന്‍റെ ക്രൂ​​ശി​​ത​​രൂ​​പ​​വും ക​​ൽ​​കു​​രി​​ശു​​മെ​​ടു​​ത്ത് വ​​നാ​​ന്ത​​ര​​ത്തി​​ലൂ​​ടെ പ​​ലാ​​യ​​നം ചെ​​യ്ത് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ​​ത്തി വ​​സി​​ച്ചു​​വെ​​ന്നാ​​ണ് പാ​​ര​​ന്പ​​ര്യം. തെ​​ക്കും​​കൂ​​ർ രാ​​ജാ​​വ് വീ​​ര​​കേ​​ര​​ള​​പെ​​രു​​മാ​​ൾ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ ചി​​റ്റാ​​റി​​നോ​​ട​​ടു​​ത്ത് പ​​ള്ളി​​യും അ​​ങ്ങാ​​ടി​​യും സ്ഥാ​​പി​​ക്ക​​ന്ന​​തി​​ന് ക​​രം ഒ​​ഴി​​വാ​​യി അ​​നു​​മ​​തി ന​​ൽ​​കു​​ക​​യും കൊ​​ല്ല​​വ​​ർ​​ഷം 697ൽ ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ പ​​ള്ളി പ​​ണി​​യു​​ക​​യും ചെ​​യ്തു.

പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ ജ​​ന​​ന​​തീ​​യ​​തി ആ​​യ സെ​​പ്തം​​ബ​​ർ മാ​​സം എ​​ട്ടി​​ന് (1449 സെ​​പ്തം​​ബ​​ർ 8) ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ക്കു​​ക​​യും ദൈ​​വ​​മാ​​താ​​വി​​ന്‍റെ ജ​​ന​​ന​​തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ക്കു​​ക​​യും ചെ​​യ്തു. 1987-ൽ ​​അ​​ക്ക​​ര​​പ്പ​​ള്ളി​​യെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ മ​​രി​​യ​​ൻ തീ​​ർ​​ത്ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യി ഉ​​യ​​ർ​​ത്തി. 2020 ജ​​നു​​വ​​രി മാ​​സം ന​​ട​​ന്ന സീ​​റോ മ​​ല​​ബാ​​ർ സി​​ന​​ഡി​​ൽ​​വ​​ച്ച് അ​​ക്ക​​ര​​പ്പ​​ള്ളി​​യെ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ത്ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.