ദേ​ശീ​യ യു​വ​ജ​ന​ വാ​ര​ത്തി​ന് തു​ട​ക്കം
Thursday, January 14, 2021 9:49 PM IST
തൊ​ടു​പു​ഴ: ദേ​ശീ​യ യു​വ​ജ​ന വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. പ്ര​ഫ. പി. ​ജി. ഹ​രി​ദാ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, സോ​ക്ക​ർ സ്കൂ​ൾ ഡ​യ​റ​ക്‌ടർ പി. ​എ. സ​ലീം​കു​ട്ടി , നെ​ഹ്റു യു​വ കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ കെ. ​ഹ​രി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ട​വെ​ട്ടി പ്ര​ണ​വം ക്ല​ബ്ബി​ന് കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വും വി​ത​ര​ണം ചെ​യ്തു.

പ്ര​സം​ഗ
പ​രി​ശീ​ല​നം

തൊ​ടു​പു​ഴ: ജെ​സി​ഐ തൊ​ടു​പു​ഴ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ പ്ര​സം​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് ശ്രീ​ധ​ർ, ജെ​സി​ഐ തൊ​ടു​പു​ഴ പ്ര​സി​ഡ​ന്‍റ് ഫെ​ബി​ൻ​ലീ ജ​യിം​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഹ​രീ​ഷ്കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.