കാ​പ്പി​ക്കു​രു ക​ർ​ഷ​ക​ർ പ്രതി​സ​ന്ധി​യി​ൽ
Thursday, January 14, 2021 10:29 PM IST
ഉ​പ്പു​ത​റ: കാ​പ്പി​ക്കു​രു​വി​ന് ന്യാ​യ​വി​ല ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. വി​ള​വെ​ടു​പ്പ് സീ​സ​ണാ​യ​പ്പോ​ൾ വി​ള​വെ​ടു​പ്പി​ന് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​രി​കെ പോ​യ​താ​ണ് തൊ​ഴി​ലാ​ളി​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന​ത്.
ഒ​രു കി​ലോ​ഗ്രാം ഉ​ണ​ക്ക കാ​പ്പി​ക്കു​രു​വി​ന് 60 രൂ​പ​യാ​ണ് വി​ല ല​ഭി​ക്കു​ന്ന​ത്. ഇ​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൊ​ടു​ക്കാ​നു​ള്ള കൂ​ലി​ക്കു​പോ​ലും തി​ക​യി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് കാ​ലാ​വ​സ്ഥ​യും വി​ല്ല​നാ​യ​ത്.
വി​ള​വെ​ടു​ത്ത കാ​പ്പി​ക്കു​രു ഉ​ണ​ങ്ങി​യെ​ടു​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ്. വി​ള​വെ​ടു​പ്പ് ക​ഴി​യും​മു​ന്പേ മ​ഴ പെ​യ്ത​തും തി​രി​ച്ച​ടി​യാ​യി. മ​ഴ പെ​യ്ത​തി​നാ​ൽ വി​ള​വെ​ടു​ക്കും​മു​ന്പേ കാ​പ്പി​ച്ചെ​ടി​ക​ൾ പൂ​ക്കു​ക​യും ചെ​യ്തു. ഇ​ത് അ​ടു​ത്ത സീ​സ​ണി​ൽ വി​ള​വു കു​റ​യാ​നും ഇ​ട​യാ​ക്കും.
കോ​ഫീ ബോ​ർ​ഡ് കാ​പ്പി​ക്കു​രു സം​ഭ​ര​ണം നി​ർ​ത്തി​യ​തോ​ടെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ മാ​ത്ര​മാ​ണ് കാ​പ്പി​ക്കു​രു വാ​ങ്ങു​ന്ന​ത്. ഇ​തോ​ടെ വി​ല​യും കു​ത്ത​നെ ഇ​ടി​ഞ്ഞു.