എ​ൻ​സി​സി​യു​ടെ ഹെ​ലി​പാ​ഡി​ന്‍റെ റ​ണ്‍​വേ​ പ​ണി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Thursday, January 14, 2021 10:29 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സ​ത്ര​ത്തി​നും സ​മീ​പം എ​ൻ​സി​സി​യു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി നി​ർ​മി​ച്ച ഹെ​ലി​പാ​ഡി​ന്‍റെ റ​ണ്‍​വേ​യു​ടെ പ​ണി​ക​ൾ അ​വ​സ​ന ഘ​ട്ട​ത്തി​ൽ. പെ​രി​യാ​ർ - സ​ത്രം റോ​ഡി​ൽ ശ​ബ​രി​മ​ല എ​സ്റ്റേ​റ്റ് ക​വ​ല​യി​ൽ​നി​ന്നും തി​രി​ഞ്ഞ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റി കു​ന്നി​നു മു​ക​ളി​ലാ​ണ് ഹെ​ലി​പാ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2018-ലാ​ണ് റ​വ​ന്യു വ​കു​പ്പ് സ്ഥ​ലം എ​ൻ​സി​സി​ക്ക് കൈ​മാ​റി​യ​ത്. പ്ര​ള​യ​സ​മ​യ​ത്ത് റ​ണ്‍​വേ​യ്ക്കാ​യി എ​ടു​ത്ത സ്ഥ​ല​ത്ത് വെ​ള്ളം കെ​ട്ടി​നി​ന്ന് ഒ​രു​ഭാ​ഗ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞി​രു​ന്നു.

മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള റ​ണ്‍​വേ​യു​ടെ ടാ​റിം​ഗ് ജോ​ലി​ക​ളും അ​വ​സാ​ന​ഘ​ട്ട മി​നി​ക്കു​പ​ണി​ക​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്. 25-ന് ​ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. തേ​ക്കേ ഇ​ൻ​ഡ്യ​യി​ലെ ആ​ധു​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ വ​രു​ന്ന​ത്. എ​ൻ​സി​സി​യു​ടെ കാ​ര്യാ​ല​യ​ത്തി​നാ​യി​ട്ടു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങും. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ചെ​റു​വി​മാ​ന​ങ്ങ​ൾ​ക്ക് പ​റ​ന്നി​റ​ങ്ങു​വാ​നു​ള്ള സൗ​ക​ര്യം റ​ണ്‍​വേ​യ​ക്കു​ണ്ട്.