ക​ട്ട​പ്പ​ന​യി​ൽ 200 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും
Friday, January 15, 2021 10:43 PM IST
ക​ട്ട​പ്പ​ന: ആ​ദ്യ ഘ​ട്ട​മാ​യി 200 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.
ഇ​രു​പ​തേ​ക്ക​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി , സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വാ​ക്സി​നേ​ഷ​ന് വേ​ണ്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നൂ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​ത്. സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലും നൂ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നാ​ളെ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.