വാ​ക്സി​ൻ വി​ത​ര​ണം ഇ​ന്ന്; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ
Friday, January 15, 2021 10:43 PM IST
തൊ​ടു​പു​ഴ: വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് 10.30ന് ​നി​ർ​വ​ഹി​ക്കും. പി​ജെ ജോ​സ​ഫ് എം​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ.​പ്രി​യ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ലെ ബാ​ക്കി എ​ട്ട് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​താ​ത് പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളജ്, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി, ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചി​ത്തി​ര​പു​രം സി​എ​ച്ച്സി, രാ​ജാ​ക്കാ​ട് സി​എ​ച്ച് സി, ​നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി, പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി, മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി ക​ട്ട​പ്പ​ന എ​ന്നി​വ​യാ​ണ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ.
അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പ്ര​ത്യേ​കം പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളു​ള്ള വാ​യു സ​ഞ്ചാ​ര​മു​ള്ള മു​റി​യാ​ണ് വാ​ക്സി​ൻ ന​ൽ​കാ​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വെ​യ്റ്റിം​ഗ് ഏ​രി​യ, വാ​ക്സി​നേ​ഷ​ൻ മു​റി, നി​രീ​ക്ഷ​ണ മു​റി എ​ന്നി​ങ്ങ​നെ മൂ​ന്ന് ത​ര​ത്തി​ലു​ള്ള മു​റി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച ശേ​ഷം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ൻ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന​തി​നാ​യി ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും വാ​ക്സി​നേ​ഷ​ൻ സൈ​റ്റി​ൽ സ​ജ്ജീ​ക​രി​ക്കും. വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് ന​ല്കി​യ​തി​ന് ശേ​ഷം നാ​ലു മു​ത​ൽ ആ​റ് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ലാ​ണ് ര​ണ്ടാ​മ​ത്തെ വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​ത്. വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​കും.