കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​കവി​രു​ദ്ധ ബി​ല്ലു​ക​ൾ​​ക്കെ​തി​രേ ക​ർ​ഷ​ക​‌ച്ചങ്ങ​ല
Friday, January 15, 2021 10:43 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് എ​ൽ​ഡി​എ​ഫ് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ​ക​ൾ​ക്കെ​തി​രേ ക​ർ​ഷ​ക ച​ങ്ങ​ല. ക​ഞ്ഞി​ക്കു​ഴി​ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക​ച​ങ്ങ​ല ക​ർ​ഷ​ക യൂ​ണി​യ​ൻ (എം) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​യു​ക്ത ക​ർ​ഷ​ക സ​മ​തി ചെ​യ​ർ​മാ​ൻ എം.​എം. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്‍​വീ​ന​ർ മ​നോ​ഹ​ർ ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഴ​യ​രി​ക്ക​ണ്ടം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക ച​ങ്ങ​ല കേ​ര​ള ക​ർ​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി എം.​കെ. ച​ന്ദ്ര​ൻ​കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചേ​ല​ച്ചു​വ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക ച​ങ്ങ​ല എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ഷി മാ​ത്യു, സി​ബി പേ​ന്താ​നം, ഷാ​ജി വാ​ഴ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.