ബ​ജ​റ്റി​ൽ താ​ര​മാ​യി ക​ണ്ണം​പ​ടി​യു​ടെ അ​മ​ൽ
Friday, January 15, 2021 10:47 PM IST
ഉ​പ്പു​ത​റ: പ​തി​നാ​ലാം നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന ബ​ജ​റ്റി​ൽ താ​ര​മാ​യി ക​ണ്ണം​പ​ടി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി. ക​ണ്ണം​പ​ടി സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​മ​ലി​ന്‍റെ ക​വി​ത ഉ​ദ്ധ​രി​ച്ചാ​ണ് ധ​ന​കാ​ര്യ മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.
‘മെ​ല്ലെ​യെ​ൻ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​ക് മു​ള​ക്ക​ട്ടെ,
ഉ​യ​ര​ട്ടെ അ​തി​ലൊ​രു മ​നോ​ജ്ഞ​മാം
ന​വ​യു​ഗ​ത്തി​ന്‍റെ പ്ര​ഭാ​ത ശം​ഖൊ​ലി..’

ഈ ​ക​വി​ത​യാ​ണ് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​നം തോ​മ​സ് ഐ​സ​ക് ചൊ​ല്ലി​യ​ത്. ലോ​ക്ക​് ഡൗ​ണ്‍ കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കാ​നാ​യി അ​ക്ഷ​ര​വൃ​ക്ഷം എ​ന്ന പേ​രി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് അ​മ​ൽ ക​വി​ത അ​വ​ത​രി​പ്പി​ച്ച​ത്. പ​രി​പാ​ടി​യി​ൽ 4947 വി​ദ്യാ​ല​യ​ങ്ങ​ളി​ൽനിന്ന് 56399 സൃ​ഷ്ടി​ക​ളാ​ണ് പി​റ​വി​യെ​ടു​ത്ത​ത്.

സൃ​ഷ്ടി​ക​ൾ കൈ​റ്റി​ന് അ​യ​ച്ച് കൊ​ടു​ക്കു​ക​യും സ്കൂ​ൾ വി​ക്കി​യി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു ഈ ​മാ​സി​ക​യി​ൽ നി​ന്നാ​ണ് മ​ന്ത്രി ക​വി​ത തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ണ്ണം​പ​ടി ക​ല്ലോ​ലി​ക്ക​ൽ പ​ങ്ക​ജാ​ക്ഷ​ന്‍റെ​യും ശാ​ര​ദ​യു​ടെ​യും മ​ക​നാ​ണ് കെ.​പി അ​മ​ൽ.