കെഎ​സ്ആ​ർ​ടി​സി​ക്ക് കു​തി​പ്പേ​കും: സി.​വി. വ​ർ​ഗീ​സ്
Saturday, January 16, 2021 10:29 PM IST
ചെ​റു​തോ​ണി: സം​സ്ഥാ​ന ബ​ജ​റ്റ് ജി​ല്ല​യി​ൽ കെ ​എ​സ്ആ​ർ​ടി​സി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് കു​തി​പ്പേ​കു​മെ​ന്ന് കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ്. ക​ട്ട​പ്പ​ന, കു​മ​ളി, നെ​ടു​ങ്ക​ണ്ടം, മൂ​ന്നാ​ർ ഡി​പ്പോ​ക​ൾ​ക്ക് ബ​ജ​റ്റി​ൽ തു​ക നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ചേ​ർ​ന്ന് ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി വ​ലി​യ വി​ജ​യം​നേ​ടും. ക​ഴി​ഞ്ഞ നാ​ല​ര​വ​ർ​ഷം കാ​ണ്ട് കെ ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ര​വ​ധി ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ൾ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞു. റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​പ്പി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​യി. കേ​ന്ദ്രീ​കൃ​ത വ​ർ​ക്ക്ഷോ​പ്പ് സ​ന്പ്ര​ദാ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ത​ന്നെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി സം​വി​ധാ​നം ഒ​രു​ങ്ങു​ക​യാ​ണ്.
തൊ​ടു​പു​ഴ​യി​ലും കു​മ​ളി​യി​ലും ഉ​ട​ൻ വ​ർ​ക്കു​ഷോ​പ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും സി.​വി. വ​ർ​ഗീ​സ് അ​റി​യി​ച്ചു. തൊ​ടു​പു​ഴ ഡി​പ്പോ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ ഉ​ദ്ഘാ​ട​നം​ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.