എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ത​ന്നെ
Saturday, January 16, 2021 10:29 PM IST
ചെ​റു​തോ​ണി: എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് ജി​ല്ലാ ആ​സ്്ഥാ​ന​ത്തേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
2004-ൽ ​കു​യി​ലി​മ​ല​യി​ൽ എ​ക്സൈ​സ് ഓ​ഫീ​സ് കോം​പ്ല​ക്സ് നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ജി​ല്ലാ ഓ​ഫീ​സു​ക​ൾ ജി​ല്ലാ ആ​സ്്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച് ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​പി​ത താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് തൊ​ടു​പു​ഴി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.
ഇ​തു​സം​ബ​ന്ധി​ച്ച ദീ​പി​ക വാ​ർ​ത്ത​യെ​തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ക്സൈ​സ് ജി​ല്ലാ ഓ​ഫീ​സ​റോ​ട് ഓ​ഫീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് മാ​റ്റാ​ത്ത​തു സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു.
എ​ക്സൈ​സ് ജി​ല്ലാ ഓ​ഫീ​സി​ൽ​നി​ന്നും ക​ള​ക്ട​റെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് അ​ടി​യ​ന്തി​ര​മാ​യി കു​യി​ലി​മ​ല​യി​ലെ എ​ക്സൈ​സ് കോം​പ്ല​ക്സി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മൂ​ന്ന് ഓ​ഫീ​സു​ക​ളി​ൽ ഒ​ന്ന് താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​മു​ണ്ടാ​യി. ഈ ​സം​ഭ​വ​വും ദീ​പി​ക റി​പ്പോ​ർ​ട്ടു​ചെ​യ്തു.
ഇ​തേ​തു​ട​ർ​ന്ന് വൈ​ദ്യു​ത മ​ന്ത്രി എം.​എം. മ​ണി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ എ​ക്സൈ​സ് ജി​ല്ലാ ഓ​ഫീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് മാ​റ്റാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി.
ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ, ഈ​മാ​സം 20-ന​കം ഡി​വി​ഷ​ൻ ഓ​ഫീ​സ് കു​യി​ലി​മ​ല​യി​ലെ എ​ക്സൈ​സ് കോം​പ്ല​ക്സി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തേ​തു​ട​ർ​ന്ന് ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റി കെ​ട്ടി​ടം പെ​യി​ന്‍റു​ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്ക​യാ​ണ്.
തൊ​ടു​പു​ഴ​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഹൈ​റേ​ഞ്ചി​ലേ​ക്ക് വ​രാ​നു​ള്ള താ​ത്പ​ര്യ​ക്കു​റ​വാ​ണ് ജി​ല്ലാ ഓ​ഫീ​സ് തൊ​ടു​പു​ഴ​യി​ൽ നി​ല​നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ത്വ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്ക​യാ​ണ്.