വാ​ഗ്ദാ​ന​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​നം മാ​ത്ര​മാ​യ ബ​ജ​റ്റ്: പി.​ജെ. ജോ​സ​ഫ്
Saturday, January 16, 2021 10:33 PM IST
തൊ​ടു​പു​ഴ: വാ​ഗ്ദാ​ന​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​നം മാ​ത്ര​മാ​ണ് സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ള്ള​തെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ആ​രോ​പി​ച്ചു. മു​ൻ വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഇ​ടു​ക്കി പാ​ക്കേ​ജി​ന് 5000 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു എ​ന്നു​പ​റ​ഞ്ഞ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. തു​ക നീ​ക്കി​വ​യ്ക്കാ​തെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.
ശ്ര​ദ്ധേ​യ​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളൊ​ന്നും ബ​ജ​റ്റി​ൽ ഇ​ല്ല. റ​ബ​റി​ന് 250 രൂ​പ​യും തേ​ങ്ങ​യ്ക്ക് 40 രൂ​പ​യും സം​ഭ​ര​ണ​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പി​ലാ​യി​ല്ല. കാ​ർ​ഷി​ക, തൊ​ഴി​ൽ, വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കു​ന്ന ഒ​ന്നും ബ​ജ​റ്റി​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.