ഇ​ലക്‌ട്രിക്ക​ൽ ഇ​ൻ​സ്പെ​ക്‌ടറേ​റ്റ് ഓ​ഫീ​സ് മാ​റ്റാ​ൻ നീ​ക്കം
Sunday, January 17, 2021 10:26 PM IST
മൂ​ല​മ​റ്റം: ജി​ല്ലാ ഇ​ല​ക്‌ട്രിക്ക​ൽ ഇ​ൻ​സ്പെ​ക്‌ടറേ​റ്റ് ഓ​ഫീ​സ് തൊ​ടു​പു​ഴ​യ്ക്ക് മാ​റ്റാ​ൻ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം. വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി മൂ​ല​മ​റ്റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സാ​ണ് ഇ​വി​ടെ നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് മാ​റ്റാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.
തൊ​ടു​പു​ഴ​യി​ലെ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ വ​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ഫീ​സ് മാ​റ്റ​ണ​മെ​ന്ന് ജി​ല്ല ക​ള​ക്ട​റാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഭു​ഗ​ർ​ഭ വൈ​ദ്യു​തി നി​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ല​മ​റ്റ​ത്താ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യം. തൊ​ടു​പു​ഴ​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ഫി​സ് മാ​റ്റു​മെ​ന്നാ​ണ് സൂ​ച​ന.
അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഇ​പ്പോ​ൾ 12 ലേ​റെ ഓ​ഫീ​സു​ക​ൾ തൊ​ടു​പു​ഴ​യ്ക്കും ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പൈ​നാ​വി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. അ​ഞ്ച് വ​ർ​ഷം മു​ൻ​പ് മൂ​ല​മ​റ്റ​ത്തി​ന് അ​നു​വ​ദി​ച്ച ആ​ർ​ഡി​ഒ ഓ​ഫീ​സ് ഇ​പ്പോ​ഴും ഇ​ടു​ക്കി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മൂ​ല​മ​റ്റ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​കു​ന്ന രീ​തി​യി​ൽ ഓ​ഫീ​സു​ക​ൾ മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മൂ​ല​മ​റ്റം ടൗ​ണി​ൽ​ത്ത​ന്നെ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ടം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​പ്പു​ണ്ട്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കാ​യി കെ​ട്ടി​ടം വി​ട്ടു ന​ൽ​കി ഇ​വ മൂ​ല​മ​റ്റ​ത്ത് ത​ന്നെ നി​ല നി​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.