ക​ർ​ഷ​ക​രോ​ഷാ​ഗ്നി പ്ര​ക​ട​നം
Sunday, January 17, 2021 10:26 PM IST
നെ​ടു​ങ്ക​ണ്ടം: അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക രോ​ഷാ​ഗ്നി പ്ര​ക​ട​ന​വും ക​ർ​ഷ​ക സാ​യാ​ഹ്ന ധ​ർ​ണ​യും നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ക​ർ​ഷ​ക​രോ​ഷാ​ഗ്നി പ്ര​ക​ട​ന​വും ക​ർ​ഷ​ക സാ​യാ​ഹ്ന ധ​ർ​ണ​യും ന​ട​ന്ന​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു ന​ട​ത്തു​ന്ന ധ​ർ​ണ​ക​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ട​ത്ത് ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കി​സാ​ൻ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി അ​ന്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സാ​ൻ​സ​ഭ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ദാ​ശി​വ​ൻ, എ​സ്. മ​നോ​ജ്്, പി.​എം. ആ​ന്‍റ​ണി, കെ.​കെ. സ​ജീ​വ്കു​മാ​ർ, കെ.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​എ​സ്. രാ​ജ്മോ​ഹ​ൻ, ആ​ർ.​ജി. അ​ര​വി​ന്ദാ​ക്ഷ​ൻ, സി​ന്ധു പ്ര​കാ​ശ്, പി.​ടി. ജോ​ണ്‍​സ​ണ്‍, കെ.​എം. റ​ഷീ​ദ്, എം.​ബി. ഷി​ജി​കു​മാ​ർ, പി.​കെ. സൗ​ദാ​മി​നി, സി.​എം. വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.