അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, January 17, 2021 10:28 PM IST
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള തൂ​ക്കു​പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ക്കാ​ൻ അ​യ്യ​പ്പ​ൻ​കോ​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.

ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​ന്നു​പോ​കു​ന്ന അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

കോ​വി​ൽ​മ​ല​യി​ൽ നി​ന്നു​മെ​ത്തു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ലം. 40 പേ​രെ മാ​ത്രം ക​യ​റ്റാ​വു​ന്ന പാ​ല​ത്തി​ൽ നൂ​റി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ ഒ​രേ​സ​മ​യം ക​യ​റു​ന്ന​ത്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം മു​ഴു​വ​ൻ തു​രു​ന്പെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ര​ണ്ടു​കോ​ടി അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി നി​ർ​മി​ച്ച പാ​ല​ത്തി​ൽ പി​ന്നീ​ട് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സ്ഥ​ല​ങ്ങ​ൾ അ​ള​ന്നു​തി​രി​ച്ച് വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി മാ​ട്ടു​ക്ക​ട്ട​യി​ൽ നി​ർ​മി​ച്ച തു​ന്പൂ​ർ​മൂ​ഴി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കും.

മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കും. ആ​ല​ടി പി​എ​ച്ച്സി​യെ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ന​ന്ദ​കു​മാ​ർ അ​റി​യി​ച്ചു.