കാ​ന്ത​ല്ലൂ​രി​ൽ വി​നോ​ദ സ​ഞ്ചാ​രി കൂ​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Sunday, January 17, 2021 10:54 PM IST
മ​റ​യൂ​ർ: തൃ​ശൂ​രി​ൽ​നി​ന്നൂം കാ​ന്ത​ല്ലൂ​രി​ലെ​ത്തി​യ ഏ​ഴം​ഗ ടൂ​റി​സ്റ്റു സം​ഘ​ത്തി​ലെ യു​വാ​വ് കൂ​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കു​ന്നം​കു​ളം കു​റ്റി​കാ​ട്ടി​ൽ വീ​ട്ടി​ൽ ജി​ഷ്ണു (25) ആ​ണ് മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ കോ​വി​ൽ​ക്ക​ട​വി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കൂം മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ട​യാ​ണ് കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജി​ഷ്ണു​വും സു​ഹൃ​ത്തു​ക്ക​ളും കാ​ന്ത​ല്ലൂ​രി​ലെ​ത്തി​യ​ത്. ഇ​വി​ടെ താ​മ​സി​ച്ച് സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ യാ​ത്ര​ക്കി​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ൽ​വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ല​യു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മ​റ​യൂ​ർ പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​മാ​യി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് പി​താ​വ്. അമ്മ: സു​ലോ​ച​ന, സ​ഹോ​ദ​രി: ജി​ഷ്ണ.