ഇടുക്കി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ വാഗമണ്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പശു, ആട്, പന്നി, മുയൽ, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, തീറ്റപ്പുൽ കൃഷി, കാട, നായ, പോത്തുകന്ന്, വളർത്തുപക്ഷി എന്നിവയുടെ ശാസ്ത്രീയമായ വളർത്തൽ, പരിപാലനം എന്നിവയിൽ പരിശീലനം നൽകും. കർഷകകൂട്ടായ്മകൾ, സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവർ ആവശ്യപ്പെട്ടാൽ അവർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വന്ന് ജില്ലയിൽ പരിശീലനം നൽകും. സുഭിക്ഷ കേരളം, റീബിൽഡ് കേരളം പദ്ധതികൾക്ക് മുൻഗണന നൽകിയും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുമായിരിക്കും പരിശീലനം. ഓണ്‍ലൈൻ പരിശീലനത്തിന് താത്പര്യമുളളവർക്കും രജിസ്റ്റർ ചെയ്യാം. ഫോണ്‍: 9744276759, 9446131618
എംപ്ലോയ്മെന്റ്
രജിസ്ട്രേഷൻ
പുതുക്കൽ
ഇടുക്കി: വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ യഥാസമയം പുതുക്കാനാവാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് ഫെബ്രുവരി 28 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നേരിട്ടും www.eemployment. kerala. gov.in എന്ന വെബ്സൈറ്റിൽ സ്പെഷൽ റിന്യൂവൽ ഓപ്ഷൻ വഴി ഓണ്‍ലൈനായും സീനിയോരിറ്റി പുതുക്കാം.