മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ സ്റ്റോ​പ്പ് മെ​മ്മോ​യ്ക്ക് പു​ല്ലു​വി​ല
Tuesday, January 19, 2021 10:23 PM IST
ചെ​റു​തോ​ണി: മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ ക​രാ​റു​കാ​ര​ൻ വ​ൻ​തോ​തി​ൽ പാ​റ പൊ​ട്ടി​ച്ചു​ക​ട​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ട് മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മ്മോ​യ്ക്കു പു​ല്ലു​വി​ല.

അ​ന​ധി​കൃ​ത ഖ​ന​നം ത​ട​ഞ്ഞ്് മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം ക​രാ​റു​കാ​ര​നും സ്ഥ​ല ഉ​ട​മ​യ്ക്കും നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും പാ​റ​ഖ​ന​നം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വി​മ​ല​ഗി​രി- അ​ഞ്ചി​യാ​നി​പ​ടി- പാ​ണ്ടി​പ്പാ​റ റോ​ഡി​ന്‍റെ നൂ​റു​മീ​റ്റ​ർ ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​നാ​ണ് റോ​ഡു​നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ പാ​റ പൊ​ട്ടി​ച്ചു ക​ട​ത്തു​ന്ന​ത്.

ക​രാ​റു​കാ​ര​ൻ കെ.​കെ. കു​ര്യ​ൻ കു​ത്ത​നാ​പ്പി​ള്ളി​ൽ, സ്ഥ​ല ഉ​ട​മ റെ​ജി വി​ള​കു​ന്നേ​ൽ എ​ന്നി​വ​ർ​ക്കാ​ണ് ജി​യോ​ള​ജി വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ സ്ഥ​ല പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​റ​ഖ​ന​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​റ ഖ​ന​നം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത പാ​റ​ഖ​ന​ന​ത്തി​ന് ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​ർ​ഷം​വ​രെ ത​ട​വ് ശി​ക്ഷ​യ്ക്ക് അ​ർ​ഹ​രാ​ണെ​ന്നും ഖ​ന​നം​ചെ​യ്ത പാ​റ​യു​ടെ വി​ല സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

നോ​ട്ടീ​സി​ന്‍റെ പ​ക​ർ​പ്പ് ജി​ല്ലാ ക​ള​ക്ട​ർ, ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ, ത​ങ്ക​മ​ണി പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ഉ​പ്പു​തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കും കൈ​മാ​റി​യി​രു​ന്നു.

മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തു​നി​ന്ന് പാ​റ അ​ന​ധി​കൃ​ത​മാ​യി പൊ​ട്ടി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പാ​റ ഖ​ന​നം​ചെ​യ്ത് വ​ലി​യ കു​ഴി​യാ​യ പ്ര​ദേ​ശം മ​ണ്ണി​ട്ടു മൂ​ടി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​തി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ പാ​റ പൊ​ട്ടി​ക്കു​ന്ന​ത്.

പാ​റ​ഖ​ന​നം മാ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത റി​പ്പോ​ർ​ട്ടു ചെ​യ്ത​തി​നെ​തു​ട​ർ​ന്നു​മാ​ണ് ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.