കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ചു
Tuesday, January 19, 2021 10:23 PM IST
കു​മ​ളി: കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ അ​ഗം​ങ്ങ​ൾ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ധാ​ന അ​ണ​ക്കെ​ട്ട്, ഗാ​ല​റി, സ്പി​ൽ​വേ, ബേ​ബി ഡാം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ക​മ്മീ​ഷ​ൻ തേ​ക്ക​ടി​യി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വെ​ള​ളം കൊ​ണ്ടു​പോ​കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന ഷ​ട്ട​ർ, കു​മ​ളി​ക്ക് സ​മീ​പ​മു​ള്ള മു​ല്ല​പ്പെ​രി​യാ​ർ വെ​ള്ളം സം​ഭ​രി​ക്കു​ന്ന ത​മി​ഴ്നാ​ടി​ന്‍റെ അ​പ്പ​ർ ക്യാ​ന്പ് ഡാം, ​വൈ​ഗ അ​ണ​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ നി​ത്യ​ന​ന്ദു റാ​യ്, അ​സി. ഡ​യ​റ​ക്ട​ർ ഇ​സ്ലി ഐ​സ​ക് എ​ന്നി​വ​രാ​ണ് മു​ല്ല​പ്പെ​രി​യാ​റി​ൽ എ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ മ​ഴ ശ​ക്ത​മാ​യി വൈ​ഗ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ തേ​ക്ക​ടി​യി​ൽ​നി​ന്നു​ള്ള വെ​ള്ള​മൊ​ഴു​ക്ക് ത​മി​ഴ്നാ​ട് നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

മ​തി​കെ​ട്ടാ​ൻ​ചോ​ല ബ​ഫ​ർ സോ​ണ്‍
പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം

രാ​ജ​കു​മാ​രി: മ​തി​കെ​ട്ടാ​ൻ​ചോ​ല ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്ത​ൻ​പാ​റ​യി​ൽ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജ​ന​വാ​സ മേ​ഖ​ല ഉ​ൾ​പ്പെ​ടെ സം​ര​ക്ഷി​ത പ്ര​ദേ​ശ​മാ​ക്കി അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഷൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.