ത​മി​ഴ്നാ​ട്ടി​ൽ വി​ള​വെ​ടു​പ്പ് സീ​സ​ണ്‍; വാ​ഴ​പ്പ​ഴ​ങ്ങ​ൾ​ക്കു വി​ല​യി​ടി​ഞ്ഞു
Tuesday, January 19, 2021 10:25 PM IST
തൊ​ടു​പു​ഴ: ​ത​മി​ഴ്നാ​ട്ടി​ൽ വാ​ഴ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് വാ​ഴ​പ്പ​ഴ​ങ്ങ​ളു​ടെ വി​ല​യി​ടി​ഞ്ഞു. ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് ട​ണ്‍​ക​ണ​ക്കി​നു വാ​ഴ​ക്കു​ല​ക​ൾ എ​ത്തി​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ വി​ല​യി​ടി​ഞ്ഞ​ത്. ഉ​ത്പാ​ദ​ന ചെ​ല​വ് പോ​ലും ല​ഭി​ക്കാ​താ​യ​തോ​ടെ ജി​ല്ല​യി​ലെ വാ​ഴ​ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി.
മാ​സ​ങ്ങ​ളാ​യി നേ​ന്ത്ര​ക്കാ​യ വി​ല കു​ത്ത​നെ താ​ഴ്ന്ന നി​ല​യി​ലാ​ണ്. വി​പ​ണി​യി​ൽ നാ​ലു കി​ലോ ഏ​ത്ത​പ്പ​ഴ​ത്തി​ന് 100 രൂ​പ​യ്ക്കാ​ണ് വി​ല്പ​ന. ക​ർ​ഷ​ക​ന് കി​ലോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത് 20 രൂ​പ​യി​ൽ താ​ഴെ​യാ​ണ്.
നേ​ന്ത്ര​ക്കാ​യ വി​ല​യി​ടി​ഞ്ഞ​തോ​ടെ ഞാ​ലി​പ്പൂ​വ​ൻ, പൂ​വ​ൻ, പാ​ള​യം​കോ​ട​ൻ, റോ​ബ​സ്റ്റ തു​ട​ങ്ങി​യ​വ ക​ർ​ഷ​ക​ർ കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​യു​ടെ വി​ല​യും ഇ​ടി​ഞ്ഞ​ത് ക​ർ​ഷ​ക​രെ ഇ​ര​ട്ടി ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഞാ​ലി​പ്പൂ​വ​ൻ-25-30, പൂ​വ​ൻ-20-22, പാ​ള​യം​കോ​ട​ൻ-12, റോ​ബ​സ്റ്റ 10-12 എ​ന്നി​ങ്ങ​നെ​യാ​ണ് വ്യാ​പാ​രി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന വി​ല. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഓ​രോ ഇ​നം വാ​ഴ​ക്കു​ല​ക​ൾ​ക്കും കി​ലോ​യ്ക്ക് അ​ഞ്ചു​മു​ത​ൽ 10 രൂ​പ വ​രെ വി​ല​കു​റ​ഞ്ഞു.
വി​ല്പ​ന​യി​ലെ മാ​ന്ദ്യ​വും വി​ല​യി​ടി​വി​ന് മ​റ്റൊ​രു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നേ​ര​ത്തെ ക​ർ​ഷ​ക​ർ​ക്ക് സാ​മാ​ന്യം ന​ല്ല വി​ല ല​ഭി​ച്ചി​രു​ന്ന വി​എ​ഫ്പി​സി​കെ​യു​ടെ കാ​ർ​ഷി​ക വി​പ​ണി​ക​ളി​ലും സ്ഥി​തി മ​റി​ച്ച​ല്ല.
ജി​ല്ല​യി​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലാ​ണ് വാ​ഴ​കൃ​ഷി കൂ​ടു​ത​ലാ​യു​ള്ള​ത്. മ​റ്റു നാ​ണ്യ​വി​ള​ക​ൾ​ക്ക് വി​ല​യി​ടി​ഞ്ഞ​പ്പോ​ഴും ക​ർ​ഷ​ക​ർ പി​ടി​ച്ചു​നി​ന്ന​ത് വാ​ഴ​കൃ​ഷി​യി​ലാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​വ​യ്ക്കും വി​ല​യി​ടി​ഞ്ഞ​ത് ക​ർ​ഷ​ക​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.