പാ​ഴ്‌വ​സ്തു​ക്ക​ൾ ക്ലീ​ൻകേ​ര​ള ക​ന്പ​നി വി​ലന​ൽ​കി ഏ​റ്റെ​ടു​ത്തു തു​ട​ങ്ങി
Tuesday, January 19, 2021 10:25 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ശു​ചി​ത്വപ​ദ​വി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശേ​ഖ​രി​ച്ചു സൂ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക്കു​ൾ​പ്പ​ടെ​യു​ള്ള അ​ജൈ​വ പാ​ഴ്‌വസ്തു​ക്ക​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി വി​ല ന​ൽ​കി ഏ​റ്റെ​ടു​ത്തു തു​ട​ങ്ങി. അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ വി​ല നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വാ​യ​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി. ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പി​ച്ച 30 പ​ഞ്ചാ​യ​ത്തു​ക​ൾ, തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​രം​തി​രി​ച്ച പാ​ഴ് വ​സ്തു​ക്ക​ളാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി ഏ​റ്റെ​ടു​ത്ത​ത്. 20,000 കി​ലോ​യോ​ളം അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ളാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ത്ത​ത്.

ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ജി​ല്ല​യി​ലെ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത ക​ർ​മ സേ​ന​യു​ടെ ക​ണ്‍​സോ​ർ​ഷ്യ​ത്തി​നാ​ണ് ല​ഭി​ക്കു​ക. അ​ത് ക​ണ്‍​സോ​ർ​ഷ്യ​ത്തി​ലെ ഓ​രോ അം​ഗ​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന വി​ധ​മാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്.​ മ​ധു പ​റ​ഞ്ഞു. ഹ​രി​ത​ക​ർ​മ സേ​ന​യെ സ്വ​യം സം​രം​ഭ​ക ഗ്രൂ​പ്പു​ക​ളാ​യി വ​ള​ർ​ത്തു​ന്ന​തു കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് ഹ​രി​ത കേ​ര​ളം മി​ഷ​ൻ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യു​മാ​യി ഇ​ത്ത​ര​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കി​യ​ത്. അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ളു​ടെ വി​ല 26ന് ​ക്ലീ​ൻ കേ​ര​ള ക​ന്പ​നി ന​ൽ​കും.

വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഏ​റ്റെ​ടു​ത്ത വി​ല​യു​ള്ള പാ​ഴ് വ​സ്തു​ക്ക​ൾ തൊ​ടു​പു​ഴ നെ​ടി​യ​ശാ​ല​യി​ലെ സി​കെ​സി​യു​ടെ റ​വ​ന്യു റി​ക്ക​വ​റി ഫെ​സി​ലി​റ്റി​യി​ലെ​ത്തി​ക്കും. അ​വി​ടെ നി​ന്നും വി​വി​ധ റീ ​സൈ​ക്ലിം​ഗ് ഏ​ജ​ൻ​സി​ക​ൾ​ക്ക്് കൈ​മാ​റും. നാ​ളെ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​രം​തി​രി​ച്ച അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ളെ​ല്ലാം ക്ലീ​ൻ കേ​ര​ള ക​ന്പ​നി ആ​ർ​ആ​ർ​എ​ഫി​ലെ​ത്തി​ക്കു​മെ​ന്നും ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു.