ഞാ​യ​റാ​ഴ്ച ബ​സ് സ​ർ​വീ​സ്: ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി
Tuesday, January 19, 2021 10:26 PM IST
തൊ​ടു​പു​ഴ: ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി. കോ​വി​ഡി​ന്‍റെ പേ​രി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ചു​രു​ക്കം ബ​സു​ക​ൾ മാ​ത്ര​മേ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ള്ളു.
പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കി ഞാ​യ​റാ​ഴ്ച സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര, പി.​ജി.​ രാ​മ​ച​ന്ദ്ര​ൻ, സാ​ലി എ​സ്. ​മു​ഹ​മ്മ​ദ്, ഷെ​റീ​ഫ് സ​ർ​ഗം, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.