സാ​ന്പ​ത്തി​ക സം​വ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: ഇടുക്കി രൂപത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Wednesday, January 20, 2021 10:34 PM IST
അ​ടി​മാ​ലി: സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​റ​ൽ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ന്പ​ത്തി​ക സം​വ​ര​ണ നി​യ​മം നി​ർ​മി​ച്ച് ന​ട​പ്പാ​ക്കി​യ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഇ​ച്ഛാ​ശ​ക്തി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​റ​ൽ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നു മാ​ന​ദ​ണ്ഡ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന വീ​ടി​ന്‍റെ വി​സ്തീ​ർ​ണ്ണം 1000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണം എ​ന്ന​തും സ്ഥ​ല​ത്തി​ന്‍റെ വി​സ്തൃ​തി ര​ണ്ട​ര ഏ​ക്ക​ർ എ​ന്ന​തും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള 1500 ച​രു​ര​ശ്ര അ​ടി വീ​ടും അ​ഞ്ച് ഏ​ക്ക​ർ സ്ഥ​വും എ​ന്നാ​ക്കി പു​ന​ർ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് പാ​സ്റ്റ​ർ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കു​ടു​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി നാ​ല് ല​ക്ഷം എ​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​മാ​യ എ​ട്ട് ല​ക്ഷ​മാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം സ​മ്മേ​ള​നം ഐ​ക​ക​ണ്ഠ്യേ​ന പാസാക്കി.

ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലെ അ​സ​ന്തു​ലി​ത​വും അ​നീ​തി​പ​ര​വു​മാ​യ വി​ത​ര​ണം മൂ​ലം ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പി​ൻ​ത​ള്ള​പ്പെ​ടു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​യും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ പ​ങ്കു​വ​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് അ​ടു​ത്ത​യി​ടെ​യു​ണ്ടാ​യ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ഈ ​കാ​ര്യ​ത്തി​ലെ നീ​തി​നി​ർ​വ​ഹ​ണ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന ശു​ഭോ​ദ​ർ​ക്ക​മാ​യ കാ​ര്യ​മാ​ണ്.

കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത​നു​സ​രി​ച്ച് നീ​തി​പൂ​ർ​വ​ക​മാ​യ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ വ​സ്തു​നി​ഷ്ഠ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ കൗ​ണ്‍​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ് മു​ഖ്യ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. വി​കാ​രി ജ​ന​റാ​ളന്മാരാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്രാ​ഹാം പു​റ​യാ​റ്റ്, ചാ​ൻ​സി​ല​ർ ഡോ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ, വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, കെ​യ​ർ രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​അ​ല​ക്സ് വേ​ല​ച്ചേ​രി, സി​സ്റ്റ​ർ ഡോ. ​സു​ഗു​ണ എ​ഫ്സി​സി, വി​ൻ​സെ​ന്‍റ് ആ​റ​ക്കാ​ട്ട്, ദീ​പ​ക് ജോ​സ​ഫ്, ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ, ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, ജോ​ർ​ജ് കോ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച കോ​വി​ഡ് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് അം​ഗ​ങ്ങ​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ആ​ദ​രി​ച്ചു. അ​തി​ജീ​വ​നം പു​ൽ​ക്കൂ​ട് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും ബി​ഷ​പ്പ് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.