കുണിഞ്ഞി: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നാളെ മുതൽ 24 വരെ ആഘോഷിക്കും. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, വീട്ടന്പ് എഴുന്നള്ളിക്കൽ. 23ന് രാവിലെ ഏഴിനും 10നും വിശുദ്ധ കുർബാന,നൊവേന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന -സന്ദേശം ഫാ. ജെസ്റ്റിൻ പനച്ചിക്കൽ. 24ന് രാവിലെ ഏഴിനും പത്തിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, സന്ദേശം - ഫാ. ആന്റണി പുത്തൻകുളം. എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ.ജെയിംസ് പനച്ചിക്കൽ അറിയിച്ചു.
വെട്ടിമറ്റം പള്ളിയിൽ
വെട്ടിമറ്റം: സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് ഡി സാലസിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 24 വരെ ആഘോഷിക്കും.
ഇന്ന് 4.30ന് ജൂബിലി ദന്പതി സംഗമം.വിശുദ്ധ കുർബാന,സന്ദേശം -മോണ്‍ ഫ്രാൻസീസ് കീരംപാറ. നാളെ വൈകുന്നേരം 4.30നു ജപമാല,നൊവേന.അഞ്ചിന് തിരുനാൾ കൊടിയേറ്റ്,തിരുസ്വരൂപ പ്രതിഷ്ഠ,വിശുദ്ധ കുർബാന-ഫാ. ജോണ്‍ ജെ.ചാത്തോളിൽ. 23നു രാവിലെ 6.15നു ജപമാല,നൊവേന.6.45ന് വിശുദ്ധ കുർബാന.വൈകുന്നേരം 4.30നു ജപമാല,നൊവേന. അഞ്ചിന് തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം. 24ന് രാവിലെ 6.30നു ജപമാല,നൊവേന.ഏഴിന് വിശുദ്ധ കുർബാന, തുടർന്ന് അന്പെഴുന്നള്ളിക്കൽ, വൈകുന്നേരം 4.30നു ജപമാല,നൊവേന.അഞ്ചിന് തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം.23നും 24നും നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോസ് വൈപ്പംമഠം,ഫാ.ലിബിൻസ് ആനാത്തിൽ,ഫാ.ലിബിൻ പോത്തനാമുഴി എന്നിവർ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. ആന്റണി പുലിമലയിൽ അറിയിച്ചു.
വണ്ടിപ്പെരിയാർ: അസംപ്ഷൻ ദേവാലയത്തിൽ ഇടവക തിരുനാളിനു കൊടിയേറി. 26 വരെയാണ് തിരുനാൾ. ഇടവക വികാരി ഫാ. ജോസഫ് നെൽസണ്‍ അവറവിള കൊടിയേറ്റി.