ഇ​ട​മ​ല​ക്കു​ടിയി​ലേ​ക്കു റേ​ഷ​ന്‍ മു​ട​ങ്ങാ​തെ എ​ത്തി​ക്കാ​ന്‍ ഹൈക്കോടതി നിർദേശം
Wednesday, January 20, 2021 10:36 PM IST
കൊ​​​ച്ചി: ഇ​​​ടു​​​ക്കി ഇ​​​ട​​​മ​​​ല​​​ക്കു​​​ടി ആ​​​ദി​​​വാ​​​സി​​​ക്കോ​​​ള​​​നി​​​യി​​​ലേ​​​ക്കു റേ​​​ഷ​​​ന്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ മു​​​ട​​​ങ്ങാ​​​തെ എ​​​ത്തി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഇ​​​വി​​​ടേ​​​ക്കു റോ​​​ഡു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേ​​​ശി​​​ച്ചു. ഇ​​​ട​​​മ​​​ല​​​ക്കു​​​ടി​​​യി​​​ലെ ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​ക​​​ളി​​​ല്‍ 18 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ ത​​​ല​​​ച്ചു​​​മ​​​ടാ​​​യി റേ​​​ഷ​​​ന്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ചു​​​മ​​​ന്ന് എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
ഭൂ​​​മി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത നി​​​മി​​​ത്തം റോ​​​ഡു​​​ണ്ടാ​​​ക്കു​​​ന്ന​​​ത് ഏ​​​റെ ശ്ര​​​മ​​​ക​​​ര​​​മാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കാ​​​നു​​​ള്ള റോ​​​ഡ് നി​​​ര്‍​മി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്നാ​​​ണ് മു​​​ട​​​ങ്ങാ​​​തെ റേ​​​ഷ​​​ന്‍ എ​​​ത്തി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും റോ​​​ഡി​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.
ഇ​​​ട​​​മ​​​ല​​​ക്കു​​​ടി​​​യി​​​ലെ ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​ക​​​ളി​​​ലേ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ശേ​​​ഖ​​​രി​​​ച്ച 60,000 കി​​​ലോ അ​​​രി​​​യും മ​​​റ്റു സാ​​​ധ​​​ന​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്‍​സി​​​ടി എ​​​ന്ന സം​​​ഘ​​​ട​​​ന 2016 ല്‍ ​​​ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ലെ പ​​​രാ​​​തി. മ​​​ഴ​​​ക്കാ​​​ല​​​ത്ത് റേ​​​ഷ​​​ന്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ഇ​​​ടു​​​ക്കി ജി​​​ല്ലാ ലീ​​​ഗ​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​ഥോ​​​റി​​​റ്റി സ്ഥ​​​ലം സ​​​ന്ദ​​​ര്‍​ശി​​​ച്ചി​​​രു​​​ന്നു. സം​​​ഘ​​​ട​​​ന ശേ​​​ഖ​​​രി​​​ച്ച ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്‌​​​തെ​​​ന്നും അ​​​ഥോ​​​റി​​​റ്റി ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.
പെ​​​ട്ടി​​​മു​​​ടി വ​​​രെ മാ​​​ത്ര​​​മേ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തൂ. തു​​​ട​​​ര്‍​ന്ന് 18 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ത​​​ല​​​ച്ചു​​​മ​​​ടാ​​​യാ​​​ണ് സാ​​​ധ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​റി​​​ല്‍നി​​​ന്ന് 35 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള റേ​​​ഷ​​​ന്‍ക​​​ട​​​യി​​​ല്‍നി​​​ന്നാ​​​ണ് സാ​​​ധ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കു​​​ക. ഈ ​​​റേ​​​ഷ​​​ന്‍ക​​​ട​​​യി​​​ല്‍നി​​​ന്നാ​​​ണ് ഇ​​​ട​​​മ​​​ല​​​ക്കു​​​ടി​​​യി​​​ലെ 485 കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്ക് റേ​​​ഷ​​​ന്‍ ന​​​ല്‍​കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
ഡ​​​ല്‍​ഹി​​​യി​​​ലെ എ​​​ന്‍​സി​​​ടി സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​വേ​​​ദ​​​ന​​​ത്തി​​​ന്‍റെ​​​യ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​ന്ന​​​ത്തെ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് ബി. ​​​കെ​​​മാ​​​ല്‍​പാ​​​ഷ ന​​​ല്‍​കി​​​യ ക​​​ത്തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി.c