മാ​ലി​ന്യം നി​റ​ഞ്ഞ് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത
Wednesday, January 20, 2021 10:38 PM IST
മ​റ​യൂ​ർ: മൂ​ന്നാ​റി​ലെ​യും മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലെ​യും പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രെ​യും ആ​ദ്യം വ​ര​വേ​ൽ​ക്കു​ന്ന​ത് റോ​ഡ​രി​കി​ലെ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളാ​ണ്.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വേ​സ്റ്റ് ബി​ന്നു​ക​ൾ​ക്കു ചു​റ്റു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. മൂ​ന്നാ​ർ റോ​ഡി​ൽ എ​ട്ടാം​മൈ​ലി​ലെ വെ​യ്റ്റിം​ഗ് ഷെ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് മാ​ലി​ന്യം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ത്ത​തി​നാ​ൽ വേ​സ്റ്റ് ബി​ൻ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ ചോ​ല​ക്കാ​ടു​ക​ളി​ൽ​നി​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ൾ ഭ​ക്ഷ​ണം​തേ​ടി ഇ​വി​ടെ എ​ത്തു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വ​ന്യ​ജീ​വി​ക​ൾ ഭ​ക്ഷി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും മ​ര​ണ​കാ​ര​ണ​മാ​കാ​റു​ണ്ട്.