മൈ​താ​ന​മാ​യി നി​ല​നി​ർ​ത്ത​ണം:​ജോ​സ​ഫ് ജോ​ണ്‍
Wednesday, January 20, 2021 10:38 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ലെ പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റ് സ്ഥ​ല​വും ഫോ​റ​സ്റ്റ് ഓ​ഫീ​സി​രു​ന്ന സ്ഥ​ല​വും ചേ​ർ​ത്ത് പൊ​തു മൈ​താ​ന​മാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്ന് അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പു​തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് സ്ഥ​ലം വി​ട്ടു ന​ൽ​ക​ണ​മെ​ന്ന പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഈ ​സ്ഥ​ലം ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​ത്തി​ലാ​ണ്. ഈ ​സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​ന് ന​ഗ​ര​സ​ഭ ലേ​ലം ചെ​യ്തു ന​ൽ​കു​ക​യും ഇ​തി​നാ​യി ഫീ​സ് പി​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഈ ​സ്ഥ​ലം മൈ​താ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്ക് വി​ട്ടു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ന്പ് രേ​ഖാ​മൂ​ലം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ടു​ക​യും പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ നേ​രി​ട്ട് റ​വ​ന്യൂ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഈ ​ഫ​യ​ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു പ​ക​രം പു​തി​യ പ്ര​മേ​യം കൊ​ണ്ടു​വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.