തൊടുപുഴ: പിഎംജിഎസ്വൈ (ഫേസ്-3) പദ്ധതിയിൽ ജില്ലയിൽ 12 റോഡുകൾക്ക് അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എംപി പത്രസമ്മേളനത്തിൽ അറിയിച്ചു. 76.91കിലോമീറ്റർ നീളത്തിൽ 64.93 കോടി രൂപ ചെലവുവരുന്ന 12 റോഡുകൾക്കാണ് സംസ്ഥാനതല സാങ്കേതിക സമിതിയുടെ അനുമതി ലഭിച്ചത്.
ലാൻഡ്രം-പുതുവൽ- ഓൾഡ് പാന്പനാർ റോഡ്, ആനകുത്തി വളവ്-രാജമുടി-പരുന്തുംപാറ റോഡ്, മ്ലാമല മൂങ്കലാർ -വെള്ളാരംകുന്ന് റോഡ്, മ്ലാമല- കൊടുവാക്കരണം സെക്കൻഡ് ഡിവിഷൻ റോഡ്, പോലീസ് സ്റ്റേഷൻ- പരുന്തുംപാറ റോഡ്, ഗുഹാനന്തപുരം-വേട്ടക്കാരൻ കോവിൽ റോഡ്, തെങ്ങുംപിള്ളി- വാഴേക്കവല- പാച്ചോലിപ്പടി- രാജകുമാരി റോഡ്, മുണ്ടിയെരുമ-കോന്പയാർ-പാന്പാടുംപാറ-കുരിശുമല റോഡ് , കഞ്ഞിക്കുഴി - കൊച്ചുചേലച്ചുവട് റോഡ്, ആനവിരട്ടി- 200 ഏക്കർ റോഡ്, വെണ്മണി- ആനക്കുഴി റോഡ് എന്നി റോഡുകളാണ് ഉൾപ്പെട്ടത്.
ഈ റോഡുകളുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ജില്ലയിൽ പിഎംജിഎസ് വൈ ഫേസ് 3-ൽ ആകെ 133 കിലോമീറ്റർ ദൂരമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.
കുഞ്ചിത്തണ്ണി ഉപ്പാർ-ടി കന്പനി റോഡ്, കന്പിളികണ്ടം-മങ്കുവാ റോഡ്, മാങ്കുളം-താളുംകണ്ടം-വിരിഞ്ഞപാറ റോഡ്, വെണ്മണി- പട്ടയക്കുടി-മീനുളിയാൻ-വരിക്കമുത്തൻ റോഡ്, ഉടുന്പന്നൂർ- കൈതപ്പാറ റോഡ്, വിമലഗിരി - പാണ്ടിപ്പാറ റോഡ്, പ്രിയദർശിനിമേട്- ഗുരുമന്ദിരം റോഡ്, റേഷൻകട- ഉപ്പുതോട്- അന്പലമേട് റോഡ്, വാത്തിക്കുടി- എസ്ടി കോളനി റോഡ്, കൈതപ്പാറ- മണിയാറൻകുടി റോഡ്, ലൂർദ് മാതാപള്ളി-കട്ടപ്പന റോഡ്, കുളപ്പാറച്ചാൽ- നടുമറ്റം റോഡ്, കൊടികുത്തി- തൊയ്പ്പാറ റോഡ് എന്നി13 റോഡുകളുടെ ഡിപിആർ തയാാറാക്കി വരുന്നുവെന്നും ഈ മാസം തന്നെ സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംപിപറഞ്ഞു. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച പി എം ജി എസ് വൈ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 2020 ൽ അനുവദിച്ച 33 കോടി രൂപയുടെ പ്രവൃത്തികൾ നടന്നു വരുന്നതായും എംപി അറിയിച്ചു.