ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കും : ഐ​വാ​ൻ ഡി​സൂ​സ
Thursday, January 21, 2021 10:10 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ന​ഷ്ട പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ മു​ഴു​വ​ൻ നേ​താ​ക്ക​ളെ​യും ബൂ​ത്തു​ക​ളി​ലേ​ക്ക് ചു​മ​ത​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് ക​ർ​മ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി എ​ഐ​സി​സി സെ​ക്ര​ട്ട​റി ഐ​വാ​ൻ ഡി​സൂ​സ പ​റ​ഞ്ഞു.
തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​പി​സി​സി പ്ര​ഖ്യാ​പി​ച്ച മ​ണ്ഡ​ലം​ത​ല പ​ദ​യാ​ത്ര​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 30ന് ​മൂ​ന്നാ​റി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ക് അ​ൻ​വ​ർ നി​ർ​വ​ഹി​ക്കും.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച സ്ഥ​ല​ത്തു ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ പ​രാ​ജ​യം നി​സാ​ര​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. 26ന് ​മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലും യോ​ഗം ചേ​ർ​ന്ന് പു​തി​യ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ചു​മ​ത​ല ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ, ടോ​മി ക​ല്ലാ​നി, റോ​യ് കെ.​പൗ​ലോ​സ്, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, നാ​ട്ട​കം സു​രേ​ഷ്, എം.​ആ​ർ.​അ​ഭി​ലാ​ഷ്, ജോ​യ് തോ​മ​സ്, സി.​പി.​മാ​ത്യു, എ​സ്.​അ​ശോ​ക​ൻ, സി​പി കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.