പാ​ന്പ​നാ​ർ എ​സ്റ്റേ​റ്റ് ലോ​ക്കൗ​ട്ട്: ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ വി​ളി​ച്ച ച​ർ​ച്ച​യും പ​രാ​ജ​യം
Thursday, January 21, 2021 10:31 PM IST
ഉ​പ്പു​ത​റ: പോ​ബ്സ് എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ പാ​ന്പ​നാ​ർ, ബ്രി​ട്ട​ൻ തേ​യി​ലത്തോട്ടം ഡി​വി​ഷ​നു​ക​ൾ ലോ​ക്കൗ​ട്ട് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ വി​ളി​ച്ച ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ടു. തോ​ട്ടം മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളും വി​വി​ധ ട്രേ​ഡ് യു​ണി​യ​ൻ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ച​ർ​ച്ച​യാ​ണ് തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞ​ത്. ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ തൊ​ഴി​ൽ മ​ന്ത്രി​യെ നേ​രി​ട്ടു​ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.
സ്ഥ​ലം കൈ​യേ​റി​യ മു​ൻ തോ​ട്ടം ജീ​വ​ന​ക്കാ​ര​നെ ഇ​റ​ക്കി​വി​ടു​ന്ന​തു​വ​രെ തോ​ട്ടം അ​ട​ച്ചി​ടു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് തോ​ട്ടം മാ​നേ​ജ്മെ​ന്‍റ്. ഡി​സം​ബ​ർ 27-നാ​ണ് തോ​ട്ടം അ​ട​ച്ച​ത്. സി​വി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കാ​തെ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ക​ന്പ​നി​വ​ക സ്ഥ​ല​ത്ത് സ്വ​കാ​ര്യ വ്യ​ക്തി ക​ട​ന്നു​ക​യ​റി​യ​താ​ണ് എ​സ്റ്റേ​റ്റി​ന്‍റെ ര​ണ്ടു ഡി​വി​ഷ​നു​ക​ൾ അ​ട​ച്ചി​ടാ​നു​ള്ള കാ​ര​ണ​മാ​യി തോ​ട്ടം മാ​നേ​ജ്മെ​ന്‍റ് പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ, തോ​ട്ടം അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഭൂ​മി​സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം തേ​ടു​ന്ന​തി​നു പ​ക​രം തൊ​ഴി​ലാ​ളി​ക​ളു​ടെ​പേ​രി​ൽ വി​ല​പേ​ശു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ലോ​ക്ക് ഒൗ​ട്ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളും സം​യു​ക്ത ട്രേ​ഡ് യു​ണി​യ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു. റീ​ജി​യ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ മ​ധ്യ​സ്ഥ​ത​യി​ലും ജി​ല്ലാ​ത​ല​ത്തി​ലും തൊ​ഴി​ൽ വ​കു​പ്പ് മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.
യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വാ​ഴൂ​ർ സോ​മ​ൻ, സി​റി​യ​ക്ക് തോ​മ​സ്, പി.​കെ. രാ​ജ​ൻ, ആ​ർ. വി​നോ​ദ്, എം. ​ത​ങ്ക​ദു​രൈ, സു​ന്ദ​ർ​രാ​ജ്, സി.​ടി. വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.