ക​ർ​ഷ​കദ്രോ​ഹ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: ഡീ​ൻ
Friday, January 22, 2021 10:27 PM IST
തൊ​ടു​പു​ഴ: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രെ കോ​ർ​പറേ​റ്റു​ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത​ര​ത്തി​ലു​ള്ള ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ടു​പു​ഴ​യി​ൽ ക​ർ​ഷ​ക​സ​മ​ര കേ​ന്ദ്ര​ത്തി​ലെ 44-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ഫ. എം.​ജെ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ​ഐ ബെ​ന്നി, എ​ൻ. വി​നോ​ദ്കു​മാ​ർ, അ​ബ്ദു​ൾ അ​സീ​സ്, ടി.​ജെ. പീ​റ്റ​ർ, ജ​യിം​സ് കോ​ലാ​നി, സെ​ബാ​സ്റ്റ്യ​ൻ എ​ബ്രാ​ഹം, പി.​വി മൈ​ക്കി​ൾ എ​ന്നി​വ​ർ പ്രസംഗിച്ചു.