ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, January 22, 2021 10:30 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു തു​ട​ങ്ങും. വൈ​കു​ന്നേ​രം 5.30-ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യാ​ച​ര​ണം, ആ​റി​നും ഏ​ഴി​നും എ​ട്ടി​നും ഒ​ന്പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യും സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സും. ഒ​രേ​സ​മ​യം കു​റ​ച്ചു​പേ​ർ​ക്ക് മാ​ത്ര​മേ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ള്ളൂ. നാ​ളെ രാ​വി​ലെ 5.45-നും 7.30-​നും 9.30-നും 11-​നും, 4.30-നും ​വി​ശു​ദ്ധ കു​ർ​ബാ​ന.
25-ന് ​രാ​വി​ലെ 10.30-ന് ​മാ​താ​ക്ക​ൾ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും ജ​പ​മാ​ല റാ​ലി​യും. വൈ​കു​ന്നേ​രം ആ​റി​ന് പി​താ​ക്ക​ൻ​മാ​ർ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളും രൂ​പം​വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണ​വും.
26-ന് ​രാ​വി​ലെ 10-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ഏ​യ്ഞ്ച​ൽ​സ് സം​ഗ​മ​വും. 27-ന് ​വൈ​കു​ന്നേ​രം 4.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും യു​വ​ജ​ന സം​ഗ​മ​വും.
28-ന് ​രാ​വി​ലെ 10-ന് ​വ​യോ​ജ​ന​ങ്ങ​ൾ​ക്കും രോ​ഗി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം. വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചു വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ട​വ​ക​യു​ടെ വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൂ​ടെ റാ​ലി​യാ​യി ഇ​ട​വ​ക ജ​ന​ത്തി​ന്‍റെ ഭ​വ​ന​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 31-ന് ​രാ​വി​ലെ 5.45-നും 7.30-​നും 9.30-നും 11-​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും. രാ​ത്രി 10-ന് ​കൊ​ടി​യി​റ​ങ്ങു​മെ​ന്ന് വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ആ​ൽ​വി​ൻ കാ​ർ​ലോ​സ് കീ​ര​ൻ​ഞ്ചി​റ, ഫാ. ​സു​നി​ൽ ചെ​റു​ശേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.