വൈ​ദ്യു​ത ട​വ​ർ ഒ​ടി​ഞ്ഞുവീ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, January 22, 2021 10:51 PM IST
കു​ള​മാ​വ് : വൈ​ദ്യു​ത ലൈ​ൻ വ​ലി​ക്കു​ന്ന​തി​നി​ടെ ട​വ​ർ ഒ​ടി​ഞ്ഞ് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി രാ​ജ​പാ​ള​യം സ്വ​ദേ​ശി മാ​രി​ദു​രൈ (33) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കിത്സ​യി​ലി​രി​ക്കേ മ​രി​ച്ച​ത് .

കു​ള​മാ​വ് ചേ​രി ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ് ര​ണ്ടി​ന് 66 കെ​വി ലൈ​ൻ പ​ണി​ക്കി​ടെ ട​വ​ർ ഒ​ടി​ഞ്ഞു വീ​ണാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഒ​രു തൊ​ഴി​ലാ​ളി സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു. ഭാ​ര്യ ശി​വ​പ്രി​യ മ​ക്ക​ൾ: ഉ​വി​സ്ത, ലോ​വി​ത,ശ്രീ​രാ​ഗി​ണി.