കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കും
Saturday, January 23, 2021 10:56 PM IST
ഉ​പ്പു​ത​റ: ഹെ​ലി​ബ​റി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും.

ഏ​ല​പ്പാ​റ - കോ​ഴി​ക്കാ​നം റോ​ഡ് വീ​തി​കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത്. പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ലാ​ണ് ഏ​ല​പ്പാ​റ - കോ​ഴി​ക്കാ​നം റോ​ഡ്് നി​ർ​മി​ക്കു​ന്ന​ത്. പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ 33 ല​ക്ഷം രൂ​പ വാ​ട്ട​ർ അ​ഥോ​റ​റ്റി​യി​ൽ അ​ട​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ണ്ട് പ​രി​മി​ത​മാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ണി​ക​ൾ ന​ട​ത്താ​ൻ വി​മു​ഖ​ത​കാ​ണി​ച്ചു. ഇ​തോ​ടെ റോ​ഡു​നി​ർ​മാ​ണ​വും മു​ട​ങ്ങി. ഇ​തേ​തു​ട​ർ​ന്ന് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ വാ​ട്ട​ർ അ​ഥോ​റ​റ്റി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​തു​ട​ർ​ന്നാ​ണ് പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം, പീ​രു​മേ​ട്, ഏ​ല​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തോ​ടെ റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും വേ​ഗ​ത്തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.