സ​ർ, നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കാ​ൻ
Saturday, January 23, 2021 11:05 PM IST
ഇ​ടു​ക്കി ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു പി​ൻ​വ​ലി​ക്ക​ണം. ഒ​രു പ​രി​സ്ഥി​തി സം​ഘ​ട​ന മൂ​ന്നാ​റി​ലെ ഭൂ​മി കൈ​യേ​റ്റ​ത്തി​നെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ 2010-ൽ ​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​ക്കി​യ പൊ​ല്ലാ​പ്പു​ക​ളാ​ണ് ഇ​ന്ന് ഇ​ടു​ക്കി​യി​ലും പി​ന്നീ​ട് കേ​ര​ള​മാ​കെ​യും നി​ർ​മാ​ണ നി​രോ​ധ​ന​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ച​ത്.

മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ ഭൂ​മി കൈ​യേ​റ്റം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് 2010-ൽ ​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ന് ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് റ​വ​ന്യു വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ പ​ത്രം (എ​ൻ​ഒ​സി) നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ണി​യാ​ണ്. 2016-ൽ ​ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വാ​ണി​ജ്യ നി​ർ​മാ​ണ​ങ്ങ​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി 22- 08- 2019-ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ഉ​ദ്യോ​ഗ​സ്ഥ - രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്. 1964-ലെ ​ഭൂ​പ​തി​വു ച​ട്ട​ത്തി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ വ​ലി​യ ഗ​വേ​ഷ​ണം വേ​ണ്ട. രാ​ജ​സ്ഥാ​ൻ, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ണ്‍​വേ​ർ​ഷ​ൻ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ ലാ​ൻ​ഡ് ഫോ​ർ നോ​ണ്‍ അ​ഗ്രി​ക​ൾ​ച്ച​ർ പ​ർ​പ്പ​സ് ആ​ക്ട് നി​ല​വി​ലു​ണ്ട്. അ​ല്ലെ​ങ്കി​ൽ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റോ​ടു ചോ​ദി​ക്കൂ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ ഇ​തി​നു​ള്ള ന​ക്ക​ൽ ത​യാ​റാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു ന​ട​പ്പാ​ക്കി​യാ​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​വി​ലു​ള്ള സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും തീ​രും. വാ​ഹ​നം പി​ടി​ച്ചു പെ​റ്റി​യ​ടി​ക്കാ​ൻ ന​ട​ക്കേ​ണ്ട.