ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ തു​ട​ങ്ങി
Sunday, January 24, 2021 10:15 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം നി​വാ​സി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 14 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട മ​ണ്ണ് പ​ണി​ക​ൾ​ക്ക് ശേ​ഷം ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ടാ​റിം​ഗ് ജോ​ലി​ക​ൾ​ക്കൊ​പ്പം അ​വ​ശ്യ​യി​ട​ങ്ങ​ളി​ൽ ഐ​റി​ഷ് ഓ​ട​യു​ടെ നി​ർ​മാ​ണ​വും ടൈ​ൽ പാ​ക​ലും ന​ട​ത്തും. ക​ല്ലാ​ർ മു​ത​ൽ മാ​ങ്കു​ളം വ​രെ​യു​ള്ള പ​തി​നേ​ഴ് കി​ലോ​മീ​റ്റ​ർ റോ​ഡ് കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു.
റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മാ​ങ്കു​ള​ത്തി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യും സ​ജീ​വ​മാ​കും.


ക​ർ​ഷ​ക സ​മ​ര
ഐ​ക്യ​ദാ​ർ​ഡ്യ സം​ഗ​മം

അ​ടി​മാ​ലി: ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഹൈ​റേ​ഞ്ച് ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30-ന് ​ത​ടി​യ​ന്പാ​ട് ക​ർ​ഷ​ക സ​മ​ര ഐ​ക്യ​ദാ​ർ​ഡ്യ സം​ഗ​മം ന​ട​ത്തും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ത​ന്പി എ​രു​മേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം​ചെ​യ്യും. രൂ​പ​ത ചാ​പ്ലി​ൻ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ബി​നോ​യി ഇ​ട​യാ​ടി, ഷാ​ജി ക​ണ്ട​ശാ​ൻ​കു​ന്നേ​ൽ, ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പു​റം, ഫോ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് പ​തി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും