മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത
Sunday, January 24, 2021 10:16 PM IST
നെ​ടു​ങ്ക​ണ്ടം: കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റു​ന്നു. നെ​ടു​ങ്ക​ണ്ടം - പാ​ന്പാ​ടും​പാ​റ - ക​ട്ട​പ്പ​ന റൂ​ട്ടി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്ന​ത്.
പ്ര​ധാ​ന​മാ​യും ക​ല്ലാ​റി​നും പു​ളി​യ​ൻ​മ​ല​യ്ക്കും ഇ​ട​യ്ക്കു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പ​ല​ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​റ​വു​മാ​ലി​ന്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി ഉ​ള്ള​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, ചാ​ക്കു​കെ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ റോ​ഡ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്.
ഇ​തു​മൂ​ലം ഈ ​റൂ​ട്ടി​ലെ ദു​ർ​ഗ​ന്ധം യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. കൂ​ടാ​തെ മാ​ലി​ന്യ​ങ്ങ​ൾ തെ​രു​വു​നാ​യ്ക്ക​ൾ വ​ലി​ച്ച് കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ല​സ്രോ​ത​സു​ക​ളി​ലും ഇ​ടു​ന്ന​തും പ​തി​വാ​ണ്. നി​ര​ന്ത​ര​മാ​യ മാ​ലി​ന്യ നി​ക്ഷേ​പം വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.
രാ​ത്രി​യു​ടെ മ​റ​വി​ൽ റോ​ഡു​വ​ക്കി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.