പ്ര​ള​യ​ത്തി​ൽ വീ​ടും കു​ടും​ബാം​ഗ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട ജ​യ​രാ​ജി​ന് പു​തി​യ വീ​ട്
Sunday, January 24, 2021 10:16 PM IST
ചെ​റു​തോ​ണി: മ​ഹാ​പ്ര​ള​യ​ത്തി​ൽ സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട ജ​യ​രാ​ജി​നും മ​ക​നും ഇ​നി വാ​സ​യോ​ഗ്യ​മാ​യ വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം.
മ​ണി​യാ​റ​ൻ​കു​ടി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ അ​പ്പു ജോ​ണ്‍ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.
2018 ഓ​ഗ​സ്റ്റ് 15-ന് ​പെ​രു​ങ്കാ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് ക​ല്ല​ട​യി​ൽ ജ​യ​രാ​ജി​ന്‍റെ ഭാ​ര്യ​യും മ​ക​ളും ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളും മ​ര​ണ​പെ​ട്ട​ത്. കു​ത്തി​യൊ​ഴു​കി​യെ​ത്തി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ​നി​ന്നും മ​ക​ൻ ദേ​വ​ന​ന്ദ​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ചെ​യ​ർ​മാ​നും മ​ക​ൻ അ​പ്പു ജോ​ണ്‍ ജോ​സ​ഫ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഗാ​ന്ധി​ജി സ്റ്റ​ഡി​സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​യ​രാ​ജി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.
താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ മാ​ത്യു സ്റ്റീ​ഫ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, നോ​ബി​ൾ ജോ​സ​ഫ്, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്, സി​നു വ​ലു​മ്മേ​ൽ, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ൻ​സ​ന്‍റ് വ​ള്ളാ​ടി, കെ. ​കൂ​ട്ടാ​യി, സെ​ലി​ൻ ക​ള​പ്പു​ര​ക്ക​ൽ, നേ​താ​ക്ക​ളാ​യ ടോ​ണി മാ​റാ​മ​റ്റം, എ​ബി​ൻ വാ​ട്ട​പ്പി​ള്ളി​ൽ, ഉ​ദീ​ഷ് ഫ്രാ​ൻ​സി​സ്, സി.​വി. തോ​മ​സ്, ടോ​മി തൈ​ലം​മ​നാ​ൽ, ടോ​മി കൊ​ച്ചു​കു​ടി, കെ.​കെ. വി​ജ​യ​ൻ, റെ​നി മാ​ണി, ഷി​ജോ ഞ​വ​ര​ക്കാ​ട്ട്, സ​ജീ​വ​ൻ തേ​നി​ക്കാ​കു​ടി, കു​ര്യ​ൻ കു​ന്പാ​ട്ട്, ബെ​ന്നി പു​തു​പ്പാ​ടി, ജോ​ജു തോ​മ​സ്, ജെ​യ്സ​ണ്‍ ചെ​ന്നം​കു​ളം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.