ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം: ഫാ.​ സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ (ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ)
Monday, January 25, 2021 10:12 PM IST
ജി​ല്ല​യി​ലെ ഭൂ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി​വേ​ണം.1964-​ലെ​യും 93-ലെ​യും ച​ട്ട​ങ്ങ​ൾ ഉ​ട​ൻ ഭേ​ദ​ഗ​തി ചെ​യ്യ​ണം.​കാ​ർ​ഷി​ക​മേ​ഖ​ല​യും ടൂ​റി​സം മേ​ഖ​ല​യും കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്ക​ണം.​കാ​ർ​ഷി​ക മേ​ഖ​ല​സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലും നി​ല​വി​ലു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ക്ര​മ​വ​ത്ക്ക​രി​ക്കു​ന്ന ത​ര​ത്തി​ലും ന​ട​പ​ടി​യു​ണ്ടാ​ക​ണം.
കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ല​യി​ലെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ, വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം നി​ർ​മി​ച്ചി​രി​ക്കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, മ​ത​സ്ഥാ​പ​ന​ങ്ങ​ൾ, സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ, ശ്മ​ശാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ നി​രു​പാ​ധി​കം ക്ര​മ​വ​ത്ക്ക​രി​ക​രി​ക്ക​ണം.​അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ കൈ​വ​ശ ഭൂ​മി​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​ണം.​
ഇ​വി​ടെ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ വ്യ​ത്യ​സ്ത​ക​ളോ​ടെ ക്ര​മ​വ​ത്ക​രി​ച്ചു ന​ൽ​കു​ക​യും ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ക​യും വേ​ണം.​ കാ​ർ​ഷി​ക ഭൂ​മി കാ​ർ​ഷി​കേ​ത​ര ആ​വ​ശ്യ​ത്തി​ന് ഭാ​വി​യി​ൽ വ​ക​മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സ​ഹാ​യ​ക​ര​മാ​കു​ന്ന പു​തി​യ ച​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. ​ടൂ​റി​സം മേ​ഖ​ല​യി​ൽ വ്യ​ക്ത​മാ​യ ബി​ൽ​ഡിം​ഗ് കോ​ഡ് ന​ട​പ്പി​ലാ​ക്ക​ണം. ​ഭൂ​രേ​ഖ​ക​ളി​ൽ ഏ​ലം​കൃ​ഷി എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​തി​നാ​ൽ പ​ട്ട​യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ണ്ട്.​ ഇ​തു പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​വ​രു​ടെ കൈ​വ​ശ​ഭൂ​മി​യാ​ണ് ഇ​വ​ർ​ക്കും പ​ട്ട​യം ന​ൽ​ക​ണം.​
സി​എ​ച്ച്ആ​ർ മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് സ​ർ​വേ ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്. ​ഇ​ക്കാ​ര്യ​ത്തി​ൽ വ​നം​വ​കു​പ്പി​നെ നി​യ​ന്ത്രി​ക്ക​ണം.​ വ​നം​വ​കു​പ്പി​ന്‍റെ വ​ന​വി​സ്തൃ​തി വ്യാ​പ​ന നീ​ക്കം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.​
ഇ​തും ക​ർ​ശ​ന​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണം.​ പ​ട്ട​യ​ഭൂ​മി​യി​ലെ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള മ​രം മു​റി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടും വ​നം​വ​കു​പ്പ് ഇ​തി​ന് ത​ട​സം നി​ൽ​ക്കു​ക​യാ​ണ്.​ സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം.

നാ​ണ്യ​വി​ള​ക​ൾ സം​ഭ​രി​ക്ക​ണം: ജോ​യി ക​ണ്ണ​മു​ണ്ട
(വ​ണ്ട​ൻ​മേ​ട് കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ.​
പ്ര​സി​ഡ​ന്‍റ്)
ഏ​ലം,കു​രു​മു​ള​ക് തു​ട​ങ്ങി​യ​വ സം​ഭ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ​മാ​ർ​ക്ക​റ്റിം​ഗ് ലി​ങ്കേ​ജ് ഏ​ർ​പ്പെ​ടു​ത്ത​ണം.​വി​ല​യി​ടി​വ് മൂ​ലം ത​ക​ർ​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം.


കാ​ർ​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ൾ മൂ​ല്യ​വ​ർ​ധി​ത​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണം.​ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി, ഇ​ഞ്ചി, മ​ഞ്ഞ​ൾ, നാ​ളി​കേ​രം തു​ട​ങ്ങി​യ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധ​ന​വി​ന് സം​വി​ധാ​നം ഒ​രു​ക്കി​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് മൂ​ന്നി​ര​ട്ടി​യി​ലേ​റെ വ​രു​മാ​നം ല​ഭി​ക്കും.​ ഇ​ടു​ക്കി പാ​ക്കേ​ജി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കും ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നും ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്ത​ണം.​ ജി​ല്ല​യി​ൽ സ്പൈ​സ​സ് പാ​ർ​ക്ക് ആ​രം​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ജോ​സ് പാ​ല​ത്തി​നാ​ൽ
(​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്)
തോ​ട്ടം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കോ​ട​തി​ക​ളി​ലു​ള്ള വ്യ​വ​ഹാ​ര​ങ്ങ​ൾ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തു പ​രി​ഗ​ണി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കാ​ൻ സ്പെ​ഷ​ൽ കോ​ട​തി രൂ​പീ​ക​രി​ക്ക​ണം. ​ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യാ​തെ കി​ട​ക്കു​ന്ന ഭൂ​മി കൃ​ഷി ചെ​യ്യു​ന്ന​തി​ന് പാ​ട്ട​വ്യ​വ​സ്ഥ സ​ന്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്ക​ണം.​ഇ​തു​വ​ഴി കാ​ർ​ഷി​കോ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നാ​കും.
സി.​കെ.​വി​ദ്യാ​സാ​ഗ​ർ
(​എ​സ്എ​ൻ​ഡി​പി യോ​ഗം
മു​ൻ പ്ര​സി​ഡ​ന്‍റ)


തോ​പ്രാം​കു​ടി​യി​ൽ 1500-ഓ​ളം പേ​ർ​ക്ക് ഇ​തു​വ​രെ പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ല.​ സ​ർ​ക്കാ​ർ രേ​ഖ​യി​ൽ ഏ​ലം കൃ​ഷി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് പ​ട്ട​യം ല​ഭി​ക്കാ​ത്ത​ത്.
1964-ലെ ​ച​ട്ട​പ്ര​കാ​രം പ​ട്ട​യം ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.​ പ​ട്ട​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബാ​ങ്ക് വാ​യ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ക്ക​യ​ത്തി​ലാ​ണ്.
ഫാ.​ജോ​ർ​ജ്
കൊ​ല്ലം​പ​റ​ന്പി​ൽ
(വി​കാ​രി, സെ​ന്‍റ് മ​രി​യ ഗൊ​രേ​ത്തി ച​ർ​ച്ച്
തോ​പ്രാം​കു​ടി)

ശ്രീ​നാ​ഥ് വി​ഷ്ണു
(​എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ബ്രാ​ഹ്മി​ൻ​സ്
ഫു​ഡ്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്)
വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​ക​ളി​ൽ പൂ​ട്ടി​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണം.​ ഇ​വ ഏ​റ്റെ​ടു​ത്തു പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ നി​ര​വ​ധി വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും. ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​ർ നേ​രി​ടേ​ണ്ടി​വ​രു​ന്ന നി​യ​മ​ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണം.​
ടൂ​റി​സം മേ​ഖ​ല​യി​ൽ അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്.​ഓ​രോ പ​ഞ്ചാ​യ​ത്തും കേ​ന്ദ്രീ​ക​രി​ച്ച് ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ച് പ​രി​ശീ​ല​നം ല​ഭി​ച്ച ഗ​വ.​അം​ഗീ​കൃ ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളെ നി​യോ​ഗി​ക്ക​ണം.

ജി​ജോ ജോ​ർ​ജ്
(​ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ൻ,
പാ​വ​നാ​ത്മ കോ​ള​ജ് മു​രി​ക്കാ​ശേ​രി)
മൂ​ന്നാ​റി​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് ആ​രം​ഭി​ച്ച് സി​ന്ത​റ്റി​ക്ക് ട്രാ​ക്കും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും സ്ഥാ​പി​ക്ക​ണം.​ ചെ​റു​തോ​ണി​യി​ൽ 400 മീ​റ്റ​ർ ട്രാ​ക്കു​ള്ള സ്റ്റേ​ഡി​യ​ത്തി​ന് ബ​ജ​റ്റി​ൽ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​ ഇ​ത് ഉ​ട​ൻ ആ​രം​ഭി​ക്ക​ണം. ​മു​ട്ടം പോ​ളി​ടെ​ക്നി​ക്കി​ലും 400 മീ​റ്റ​ർ ട്രാ​ക്ക് സ്റ്റേ​ഡി​യ​വും മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ൽ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലും ആ​രം​ഭി​ക്ക​ണം.
​ക​ട്ട​പ്പ​ന ഗ​വ.​കോ​ള​ജി​ൽ ക​ബ​ഡി ഹോ​സ്റ്റ​ലും അ​ടി​മാ​ലി കാ​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന സൗ​ക​ര്യ​വും ഒ​രു​ക്ക​ണം. ഇ​ടു​ക്കി​യി​ൽ അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.​ ഡാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പാ​രാ​സെ​യി​ലിം​ഗ്, ജെ​റ്റ് സ്കീ​യിം​ഗ് എ​ന്നി​വ​യും ആ​രം​ഭി​ക്ക​ണം.
ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ
(​കാ​ഡ്സ് പ്ര​സി​ഡ​ന്‍റ്, തൊ​ടു​പു​ഴ)
ജി​ല്ല​യി​ൽ പ​ത്തോ​ളം വി​ള​ക​ൾ ആ​യി​രം ഹെ​ക്ട​റി​ല​ധി​കം സ്ഥ​ല​ത്ത് കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്.​ ഈ വി​ള​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കാ​ർ​ഷി​ക ന​യം പ്ര​ഖ്യാ​പി​ക്ക​ണം. കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ളു​ടെ സം​സ്ക​ര​ണം, വി​പ​ണ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണം.
​ഇ​തി​ലൂ​ടെ ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ല​ഭ്യ​മാ​കു​ന്ന 5,000 കോ​ടി​യു​ടെ വ​രു​മാ​നം 25,000 കോ​ടി​യാ​യി ഉ​യ​ർ​ത്താ​നാ​കും.​ ജൈ​വ​കൃ​ഷി പ്രോ​ൽ​സാ​ഹ​ന​ത്തി​നും ന​ട​പ​ടി​യു​ണ്ടാ​ക​ണം.​ ഗു​ണ​മേ​ൻ​മ​യു​ള്ള വി​ത്തു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്താ​ലെ കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ന​ട​ക്കു​ക​യു​ള്ളൂ.

കെ.​എ​ൻ.​ദി​വാ​ക​ര​ൻ
(വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ)്
മ​ഹാ​പ്ര​ള​യ​വും കോ​വി​ഡും മൂ​ലം ദു​രി​ത​ത്തി​ലാ​യ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ര​ക്ഷ​യ്ക്കാ​യി ഇ​ടു​ക്കി പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണം.​ ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ത​ട​സം നീ​ക്ക​ണം. ​
നി​ർ​മാ​ണ നി​രോ​ധ​നം മൂ​ലം വ്യാ​പാ​രി​ക​ളും മ​റ്റും അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​മ​ക​റ്റ​ണം.​ ഇ​തി​നാ​യി സ​ർ​ക്കാ​ർ ഭൂ ​പ​തി​വ് ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണം.​
കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി​യി​ൽ വാ​ണി​ജ്യ​നി​ർ​മാ​ണം ന​ട​ത്തു​ന്പോ​ഴാ​ണ് ഭൂ​മി​ക്ക് മൂ​ല്യം ഉ​യ​രു​ന്ന​ത്.​
ഇ​തു വ്യ​ക്തി​ക​ൾ​ക്ക് വ​രു​മാ​ന വ​ർ​ധ​ന​വി​നും പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും സ​ഹാ​യി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം.