അ​ർ​ധ രാ​ത്രി വീ​ട് ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു: വീ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു
Monday, January 25, 2021 10:32 PM IST
തൊ​ടു​പു​ഴ: അ​ർ​ധ​രാ​ത്രി വാ​ഹ​ന​ത്തി​ൽ ക​ല്ലു​മാ​യെ​ത്തി​യ സം​ഘം വീ​ട് എ​റി​ഞ്ഞു ത​ക​ർ​ത്തു. വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ പ്രാ​ണ ര​ക്ഷാ​ർ​ഥം ഓ​ടി ര​ക്ഷ​പെ​ട്ടു.​ മു​ട്ടം തു​ട​ങ്ങ​നാ​ട് ഇ​ല്ലി​ചാ​രി പ​ള്ളി​ക്ക് സ​മീ​പം പു​ത്ത​ൻ​പു​ര​യി​ൽ ഏ​പ്പ​ച്ച​ന്‍റെ വീ​ടി​നു​നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
പാ​റ​മ​ട ലോ​ബി​ക​ളാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ഏ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ഏ​പ്പ​ച്ച​നും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.​ ഉ​റ​ക്ക​ത്തി​നി​ട​യി​ൽ വീ​ട്ടി​ൽ ക​ല്ലു​ക​ൾ പ​തി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടു​കാ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. ബ​ഹ​ളം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ വീ​ട് നി​ശേ​ഷം ത​ക​ർ​ന്നു.
ഏ​പ്പ​ച്ച​ന്‍റെ വീ​ടി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി പാ​റ​മ​ട പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പാ​റ​മ​ട​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി ഏ​പ്പ​ച്ച​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.​ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ സം​ഭ​വ​മ​റി​ഞ്ഞ് മു​ട്ടം സ്റ്റേ​ഷ​നി​ൽ നി​ന്നും പോ​ലീ​സ് സം​ഘം രാ​ത്രി ത​ന്നെ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.​വീ​ട്ടു​കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത​തി​നു ശേ​ഷം പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.