വി​ല​ത​ക​ർ​ച്ച:​ സ​ർ​ക്കാ​ർ സം​ഭ​രി​ക്ക​ണം-ഫാം​ഫെ​ഡ്
Monday, January 25, 2021 10:32 PM IST
തൊ​ടു​പു​ഴ: പ​ച്ച​ക​പ്പ​യു​ടെ​യും വി​വി​ധ വാ​ഴ​ക്കു​ല​ക​ളു​ടെ​യും വി​ല ഉ​ത്പാ​ദ​ന ചെ​ല​വി​ലും താ​ഴെ​യെ​ത്തി​യ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ സം​ഭ​രി​ക്കു​ക​യോ ഉ​ത്പാ​ദ​ക ബോ​ണ​സ് ന​ൽ​കാ​ൻ ത​യാ​റാ​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫാ​ർ​മേ​ഴ്സ് ക്ല​ബ് ആ​വ​ശ്യ​പ്പെ​ട്ടു.​ ക​പ്പ​യ്ക്കും വി​വി​ധ​യി​നം വാ​ഴ​ക്കു​ല​ക​ൾ​ക്കും കി​ലോ​യ്ക്ക് 10-20 രൂ​പ വി​ല​മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
വി​ല​ത​ക​ർ​ച്ച​മൂ​ലം ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്.​കോ​വി​ഡ് മൂ​ലം കൃ​ഷി​വ​ർ​ധി​ച്ച​താ​ണ് വി​ല​ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം. സ​ർ​ക്കാ​ർ ഉ​ത്പ്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കോ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കോ ക​യ​റ്റി അ​യ​യ്ക്കാ​ൻ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫാം​ഫെ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ.​ജോ​ണ്‍ വി​ച്ചാ​ട്ട്, പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി സോ​ണി കി​ഴ​ക്കേ​ക്ക​ര, ട്ര​ഷ​റ​ർ തോം​സ​ണ്‍ മു​ട്ടം, അ​പ്പ​ച്ച​ൻ കാ​വാ​ലം,മാ​ത്തു​ക്കു​ട്ടി ചാ​മ​ക്കാ​ല,അ​ഡ്വ. ജോ​ണി അ​ല​ക്സ്, തോം​സ​ണ്‍ തോ​മ​സ് പ്ര​സി​ഡ​ന്‍റ്,ലി​പ്സ​ണ്‍ മൈ​ലാ​ടൂ​ർ, രാ​ജീ​വ് പാ​ട​ത്തി​ൽ,സു​രേ​ഷ് ബാ​ബു പ്ര​സി​ഡ​ന്‍റ്, ബെ​ന്നി വ​ട്ട​ക്കാ​ട്ട് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​
കാ​ർ​ഷി​ക പ്ര​ശ്നം പ​രി​ഹ​രി​ച്ച് ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ന കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.