അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ​ഴി​മു​ട​ക്കു​ന്നു
Monday, January 25, 2021 10:32 PM IST
രാ​ജ​കു​മാ​രി: നോ​ർ​ത്ത് രാ​ജ​കു​മാ​രി​യി​ൽ​നി​ന്ന് മ​ഞ്ഞ​ക്കു​ഴി​ക്ക് പോ​കു​ന്ന വ​ഴി​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ജ​ന​ങ്ങ​ളു​ടെ യാ​ത്ര ദു​ഷ്ക​ര​മാ​ക്കു​ന്നു. എ​സ്ബി​ഐ​യി​ൽ വ​രു​ന്ന​വ​ർ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ഴി​ക്ക് ഇ​രു​വ​ശ​വും പാ​ർ​ക്കു​ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്.

റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ഇ​രു​വ​ശ​വും വ​ലി​യ ക​ട്ടിം​ഗ് ആ​യി നി​ൽ​ക്കു​ക​യാ​ണ്. ഇ​രു​വ​ശ​ത്തും കോ​ണ്‍​ക്രീ​റ്റ് ന​ട​ത്താ​ത്ത​തു​മൂ​ലം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. ബാ​ങ്കി​ൽ വ​രു​ന്ന​വ​ർ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്പി​ലാ​യാ​ണ് പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്.