വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യ​ണ​മെ​ന്ന്
Monday, January 25, 2021 10:33 PM IST
നെ​ടു​ങ്ക​ണ്ടം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്പി ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്. ഷാ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണം ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. മാ​വ​ടി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​മാ​ർ​ഗം ഇ​ല്ലാ​തെ​യാ​യി. കു​ര​ങ്ങു​ക​ളു​ടെ ശ​ല്യ​വും മേ​ഖ​ല​യി​ൽ അ​തി​രൂ​ക്ഷ​മാ​ണ്. നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ര​ങ്ങു​ക​ൾ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി ന​ശി​പ്പി​ച്ചു. കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി.
മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​ട്ടും സ​ർ​ക്കാ​രും വ​നം​വ​കു​പ്പും നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ വ​ന്യ​ജീ​വി പ്ര​തി​രോ​ധ​ത്തി​നാ​യി ഒ​രു​രൂ​പ പോ​ലും സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത് ക​ർ​ഷ​ക​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ലേ​ക്ക് ആ​ർ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.