അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ല; അ​വ​ഗ​ണ​ന​യി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ്
Monday, January 25, 2021 10:33 PM IST
തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യി പ​രാ​തി. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ബ​സ് സ്റ്റാ​ൻ​ഡ് ആ​രം​ഭി​ച്ച​പ്പോ​ഴു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​ല​തും യ​ഥാ​സ​മ​യം പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തെ ഇ​പ്പോ​ൾ താ​റു​മാ​റാ​യി.
മാ​റി വ​രു​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ പു​തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് മാ​റ്റി വ​യ്ക്കു​ന്പോ​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നോ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നോ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പ​രാ​തി. സ്വ​കാ​ര്യ ബ​സു​ക​ളും കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും എ​ത്തു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ലെ കോ​ണ്‍​ക്രീ​റ്റ് ഗ്രൗ​ണ്ട് ഇ​പ്പോ​ൾ പ​ല ഭാ​ഗ​ത്തും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ബ​സു​ക​ൾ കോ​താ​യി​ക്കു​ന്ന് റോ​ഡി​ൽ നി​ന്ന് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്ന് ക​ന്പി​ക​ൾ പു​റ​ത്തു വ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കാ​ല​ങ്ങ​ളാ​യി ഈ​ഭാ​ഗം ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും പൊ​ളി​ഞ്ഞ ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റ് ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ളി​ൽ ക​ന്പി​ക​ൾ കു​ത്തി​ക്ക​യ​റാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. കൂ​ടാ​തെ രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ത​ക​ർ​ന്ന മേ​ച്ചി​ൽ​ഷീ​റ്റു​ക​ൾ മാ​റ്റി​യി​ടാ​നും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. മേ​ൽ​ക്കൂ​ര ചോ​രു​ന്ന​തു മൂ​ലം വ്യാ​പാ​രി​ക​ളും ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​രു​മാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന സ്ഥാ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന സൂ​ച​ന ബോ​ർ​ഡു​ക​ളെ​ല്ലാം നി​റം​മ​ങ്ങി​യ നി​ല​യി​ലാ​ണ്.
രാ​ത്രി​യാ​യാ​ൽ വെ​ളി​ച്ച​ത്തി​ന്‍റെ അ​ഭാ​വം സ്റ്റാ​ൻ​ഡി​നെ ഇ​രു​ട്ടി​ലാ​ക്കു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് ആ​ധു​നി​ക ടോ​യ് ല​റ്റ് നി​ർ​മാ​ണ​ത്തി​നാ​യി നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ്. സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി ലൈ​റ്റു​ക​ളി​ൽ കൂ​ടു​ത​ലും മി​ഴി​യ​ട​ച്ചു. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ സ്റ്റാ​ൻ​ഡ് ഇ​രു​ട്ടി​ലാ​കു​ന്ന​തോ​ടെ ഇ​വി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റും. ടോ​യ്‌ല​റ്റ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച് കാ​ല​ങ്ങ​ളാ​യെ​ങ്കി​ലും ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും തു​റ​ന്നു​ന​ൽ​കു​മെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഓ​രോ​വ​ർ​ഷ​വും ലേ​ലം​ചെ​യ്തു ന​ൽ​കു​ന്ന​തി​ലൂ​ടെ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ന​ഗ​ര​സ​ഭ​യ്ക്ക് ല​ക്ഷ​ങ്ങ​ൾ വ​രു​മാ​നം ല​ഭി​ക്കു​ന്പോ​ഴാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഈ ​മെ​ല്ലെ​പ്പോ​ക്കും അ​വ​ഗ​ണ​ന​യും തു​ട​രു​ന്ന​ത്.