നി​ലാ​വ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 23, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​ന്പ​രാ​ഗ​ത തെ​രു​വു​വി​ള​ക്കു​ക​ൾ പൂ​ർ​ണ​മാ​യും എ​ൽ​ഇ​ഡി​യി​ലേ​ക്ക് മാ​റ്റു​ന്ന നി​ലാ​വ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 665 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും 46 മു​നിസി​പ്പാ​ലി​റ്റി​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
നി​ലാ​വ് പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല പൈ​ല​റ്റ് പ്രോജ​ക്ട് ന​ട​പ്പി​ലാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യാ​ണ്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ. മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഐ​ടി​ഐ​യി​ൽ പ്ലം​ബ​ർ ട്രേ​ഡി​ൽ ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 11-ന് ​രാ​ജാ​ക്കാ​ട് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9447986145, 04868 241813.