പ്രി​ൻ​സി​പ്പ​ലി​നു ഭീ​ഷ​ണി: ന​ട​പ​ടി വേ​ണ​മെ​ന്ന്
Tuesday, February 23, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ത​ങ്ങ​ൾ പ​റ​ഞ്ഞ ആ​ളു​ക​ളെ താ​ൽ​ക്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യി നി​യ​മി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ നെ​ടു​ങ്ക​ണ്ടം പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ധി​കാ​ര​ത്തി​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് എ​ന്തും ആ​കാ​മെ​ന്ന ധാ​ര​ണ​യാ​ണ് സി​പി​എം നേ​താ​ക്ക​ൾ​ക്കു​ള്ള​ത്. വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നും മ​ന്ത്രി എം.​എം. മ​ണി ഇ​ത്ത​രം ആ​ളു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​താ​യും സം​ശ​യി​ക്കു​ന്ന​താ​യി ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു.

കാ​ർ​ഷി​ക ലേ​ല വി​പ​ണി പു​ന​രാ​രം​ഭി​ച്ചു

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ കാ​ർ​ഷി​ക ലേ​ല വി​പ​ണി പു​ന​രാം​രം​ഭി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലേ​ല​വി​പ​ണി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ഹ​രി​ത ബ്ലോ​ക്കു​ത​ല ഫെ​ഡ​റേ​റ്റ​ഡ് സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ഴ്ച​യി​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മി​നി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ലേ​ലം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ള​ജ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു

മ​റ​യൂ​ർ: മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ ക​ന്നി​മ​ല​യ്ക്കു സ​മീ​പം കോ​ള​ജ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു. യാ​ത്ര​ക്കാ​ർ അ​പ​ക​ടം​കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ കോ​വി​ൽ​ക്ക​ട​വ് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ മി​നി​ബ​സും മൂ​ന്നാ​റി​ൽ നി​ന്നും മ​റ​യൂ​രി​ലേ​ക്ക് തി​രി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.