ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കൊ​പ്പം കാ​ന്പ​യി​നു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Tuesday, February 23, 2021 10:31 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കൊ​പ്പം ഒ​രു ദി​നം എ​ന്ന പേ​രി​ൽ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.
ഹ​രി​ത​കേ​ര​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​കൂ​ട്ടി​യ ഗ്രാ​മ, ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ പ്ര​തി​നി​ധി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് 28ന് ​ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കൊ​പ്പം ഒ​രു ദി​നം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
അ​ന്ന് ജി​ല്ല​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തുപ്ര​വ​ർ​ത്ത​ക​ർ ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കൊ​പ്പം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പാ​ഴ്‌വ​സ്തു​ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.​ ഒ​പ്പം ശാ​സ്ത്രീ​യ മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത, മാ​ലി​ന്യം ഉ​യ​ർ​ത്തു​ന്ന ആ​രോ​ഗ്യ, പ​രി​സ്ഥി​തി ദോ​ഷ​ങ്ങ​ൾ, യൂ​സ​ർ​ഫീ ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം തു​ട​ങ്ങി​യ​വ​യെ​ല്ലാം കു​ടും​ബ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തും.
രാ​വി​ലെ പ​ത്തു​മു​ത​ൽ വീ​ടു​വീ​ടാ​ന്ത​രം ക​യ​റു​ന്ന വി​ധ​ത്തി​ൽ ഈ ​ദി​നം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ ഫി​ലി​പ്പ് പ​റ​ഞ്ഞു.
ഹ​രി​ത കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്.​ മ​ധു, ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി.​ ജ​സീ​ർ, ക്ലീ​ൻ കേ​ര​ള അ​സി. മാ​നേ​ജ​ർ നാ​ഗേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.