തൊടുപുഴ: പ്രതിപക്ഷം അവതരിപ്പിച്ച ബദൽ ഭേദഗതികളോടെ നഗരസഭ ബജറ്റ് അംഗീകരിച്ചു.
പ്രതിപക്ഷ അംഗം അഡ്വ. ജോസഫ് ജോണ് അവതരിപ്പിച്ച 2021 - 22 ലെ ബദൽ ഭേദഗതി കൗണ്സിൽ പാസ്സാക്കി.
പ്രതിപക്ഷ ബദൽ ബജറ്റിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്.
നഗരസഭ പ്രദേശത്തെ ബിപിഎൽ, എസ്സി, എസ്.ടി. വിദ്യാർഥികൾക്ക് സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തുന്നതിന് 25 ലക്ഷം, സമഗ്ര ഉറവിട മാലിന്യ സംസ്കരണ പദ്ധതിയ്ക്ക് 50 ലക്ഷം, സ്ട്രീറ്റ് ലൈറ്റുകൾക്കായി 10 ലക്ഷം, വീട് മെയിന്റൻസിന് 25 ലക്ഷം, നഗരത്തിലെ വാഹന പാർക്കിംഗ് മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്ന പദ്ധതി തയാറാക്കൽ - 10 ലക്ഷം, ലോറി സ്റ്റാന്റ് ലിങ്ക് റോഡ് നിർമാണം - 25 ലക്ഷം, കാഞ്ഞിരമറ്റം, വെങ്ങല്ലൂർ. കോലാനി, ഒളമറ്റം എന്നീ പ്രദേശങ്ങളിൽ റീജണൽ പാർക്കുകൾ സ്ഥാപിക്കുന്നതിന് സ്ഥലമെടുപ്പ് - 25 ലക്ഷം.
വാർഡുകളിൽ കളിസ്ഥലങ്ങൾ സ്ഥാപിക്കുന്നതിന് സ്ഥലമെടുപ്പ് - 20 ലക്ഷം, സ്വന്തമായി വീട് വയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് സ്ഥലം വാങ്ങി ഫ്ളാറ്റ് നിർമാണത്തിനും സ്ഥലം വാങ്ങലിനും - 25 ലക്ഷം, നഗരസഭാ റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിൽ നിർമാണം നടത്തുന്നതിന് പദ്ധതി റിപ്പോർട്ട് തയാറാക്കൽ - 5 ലക്ഷം.
പൊന്നാംപറന്പിൽ പാലം നിർമാണം - 15 ലക്ഷം, മുതലക്കോടം മേഴ്സി ഹോം പാലം നിർമാണം - 5 ലക്ഷം, മിനി കുടിവെള്ള പദ്ധതിയുടെ മെയിന്റനൻസ് - 20 ലക്ഷം, 27 - ാം വാർഡിലെ കുഴിമണ്ഡപത്തിൽ റോഡ് സ്ഥലമേറ്റെടുക്കൽ - 5 ലക്ഷം.
മലേപ്പറന്പ് വനിതാ തൊഴിൽ പരിശീലന കേന്ദ്ര നിർമാണം - 10 ലക്ഷം, സൗജന്യ കുടിവെള്ള കണക്ഷൻ നൽകാൻ പദ്ധതി റിതയാറാക്കൽ - 5 ലക്ഷം, തൊടുപുഴ ടൗണിലെ വെള്ളക്കെട്ട് നിർമാർജനം - 10 ലക്ഷം, കാവനാകുന്ന് മിനികുടിവെള്ള പദ്ധതി - ഒരു ലക്ഷം, ബിപിഎൽ കുടുംബങ്ങളുടെ ശുചിമുറി മെയിന്റനൻസ് - 10 ലക്ഷം, ആശ്രയ പദ്ധതി നടപ്പിലാക്കാൻ - 3 ലക്ഷം, പൊതുസ്ഥലങ്ങളിൽ സോളാർ എനർജി പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉല്പാദനം - 10 ലക്ഷം, കാഞ്ഞിരമറ്റം ഗവ. സ്കൂളിന് ഹാൾ നിർമാണം - 10 ലക്ഷം.
23 -ാം വാർഡിലെ പന്പ് ഹൗസ് റോഡ് വീതി കൂട്ടുന്നതിന് - 10 ലക്ഷം, നഗരസഭ ഓഫീസ് മന്ദിര നിർമാണ പ്ലാൻ തയാറാക്കാൻ - 10 ലക്ഷം, കാഞ്ഞിരമറ്റം ചെക്ക് ഡാം പാലം നിർമാണം - 15 ലക്ഷം.